ഹോണ്ട ജാസ്സ് ഉല്‍പാദനം നിറുത്തി!

Posted By:

ജാസ്സ് ഹാച്ച്ബാക്കിന്‍റെ ഉല്‍പാദനം ഹോണ്ട ഇന്ത്യ അവസാനിപ്പിച്ചു. വിപണിനിരീക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത ഹോണ്ട ശരിവെച്ചിട്ടുണ്ട്.

ജാസ്സ് ഉല്‍പാദനം നിറുത്തിവെക്കുന്നതിന് കാരണമെന്തെന്ന് ഹോണ്ട വ്യക്തമായി പറയുന്നില്ലെങ്കില്‍ രണ്ട് തിയറികളാണ് പൊതുവില്‍ പരക്കുന്നത്. ഒന്ന് പുതുതായി വരാനിരിക്കുന്ന ഹോണ്ട അമേസ് സെഡാനെ സംബന്ധിച്ചുള്ളതാണ്. അമേസിന്‍റെ വില്‍പനയിലൂടെ ജാസ്സിന്‍റെ ഇല്ലായ്മ നികത്താം എന്ന് കമ്പനി കരുതുന്നു എന്ന്. എന്നാല്‍ ചിലര്‍ ഇങ്ങനെയും പറയുന്നു: 2014 ഹോണ്ട ജാസ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് നേരമാണ് കടന്നുപോകുന്നത്. നിലവില്‍ വില്‍പന അല്‍പം കുറവുള്ള സമയവും. ഈ ഘട്ടത്തില്‍ ജാസ്സ് നിര്‍മാണം നിറുത്തിയാല്‍ അത് അമേസിന് ഗുണകരമായിത്തീരും. അമേസിന്‍റെ വരവ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സംഭവിക്കാനുള്ളതാണ്.

To Follow DriveSpark On Facebook, Click The Like Button
Honda Jazz

ഹോണ്ട ജാസ്സിന്‍റെ വിലനിലവാരം പൊതുവില്‍ ഇന്ത്യന്‍ വിപണിക്ക് വളരെ അനുകൂലമായ ഒന്നായിരുന്നില്ല. 7 ലക്ഷത്തിന്‍റെ പരിസരത്തില്‍ നിന്നിരുന്ന വില ഹോണ്ട ഇടക്കാലത്ത് 6 ലക്ഷത്തിലേക്ക് പിടിച്ചുതാഴ്ത്തുകയുണ്ടായി. വില ഉയര്‍ന്നിരിക്കുമ്പോളും ഹോണ്ട ജാസ്സ് വിപണിയുടെ പ്രിയവാഹനമായി തുടര്‍ന്നു.

ജാസ്സ് വില്‍പന ഉയരുമ്പോളും ഹോണ്ടയ്ക്ക് ഈ കച്ചോടത്തില്‍ നഷ്ടമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇക്കാരണത്താല്‍ ജാസിന്‍റെ വില്‍പന മാസത്തില്‍ 400 കടക്കാതിരിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു! ഇതുമൂലം വന്നുകൂടിയ കാത്തിരിപ്പ് സമയം നിയന്ത്രിക്കേണ്ട ആവശ്യകതയും നിലവിലുണ്ട്. എന്തായാലും 2014 ഹോണ്ട ജാസ്സ് വിപണിയിലെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

English summary
Honda Car India has stopped production of its Jazz hatchback.
Story first published: Tuesday, February 26, 2013, 16:42 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark