ഹോണ്ട 'ബ്രിയോ എംപിവി' ഔദ്യോഗിക ചിത്രം പുറത്ത്

Posted By:

ഹോണ്ട ബ്രിയോയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എംപിവിയുടെ സ്‌കെച്ചുകള്‍ (ചില വണ്ടിപ്രാന്തന്മാര്‍ വരച്ചത്) നമ്മള്‍ നേരത്തെ കണ്ടിരുന്നു. 2എന്‍എച്ച് എന്ന രഹസ്യപ്പേരില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍.

ഇന്തോനീഷ്യന്‍ വിപണിയെ കേന്ദ്രീകരിച്ചാണ് ബ്രിയോ എംപിവിയുടെ നിര്‍മാണം നടക്കുന്നത്. ഇന്തോനീഷ്യന്‍ വിപണിക്ക് യോജിക്കുന്ന തരത്തിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നതെന്ന് ഹോണ്ട തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മോഡല്‍ പൂര്‍ണമായും ഇന്‍ഡോനീഷ്യയിലാണ് നിര്‍മിക്കുക.

To Follow DriveSpark On Facebook, Click The Like Button
ബ്രിയോ എംപിവി

ബ്രിയോ എംപിവി

ഹോണ്ടയില്‍ നിന്നുള്ള ആദ്യ എന്‍ട്രി ലെവല്‍ എംപിവിയാണ് ബ്രിയോ എംപിവി എന്നു വേണമെങ്കില്‍ പറയാം. ഇന്തൈാനീഷ്യയെ സംബന്ധിച്ചെങ്കിലും ഇക്കാര്യം ശരിയാണ്. ഇന്ത്യയിലേക്ക് ഈ വാഹനം വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ മാരുതി സുസൂക്കി എര്‍റ്റിഗയ്ക്ക് നേരിട്ടുള്ള ഒരു മികച്ച എതിരാളിയായിരിക്കും ബ്രിയോ എംപിവി.

'രാഷാകുലത'

'രാഷാകുലത'

ഡിസൈനിലെ 'രാഷാകുലത' യുവാക്കളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. എര്‍റ്റിഗ പോലുള്ള വാഹനങ്ങളുമായി മത്സരിക്കാന്‍ ഇതൊരു മികച്ച യോഗ്യതയാണ്. നിലവില്‍ പുറത്തു വിട്ടിട്ടുള്ള ബ്രിയോ എംപിവി സ്‌കെച്ചുകള്‍ അതേപടി ഉല്‍പാദന മോഡലിലേക്ക് വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

സൌകര്യം

സൌകര്യം

ബ്രിയോ എംപിവിക്ക് 7 സീറ്റുകളായിരിക്കും ഉണ്ടായിരിക്കുക. ഹെഡ്‌ലാമ്പുകള്‍, ഗ്രില്‍വ ഹോണ്ട ബ്രിയോ ഹാച്ച്ബാക്കില്‍ നിന്ന് വലിയ വ്യത്യാസമുള്ളതല്ല. ഫ്രണ്ട് ബമ്പര്‍, എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്.

മുമ്പ് ചില വണ്ടിപ്രാന്തന്മാര്‍ ചെയ്ത സ്‌കെച്ചുകളാണ് ഇവ

മുമ്പ് ചില വണ്ടിപ്രാന്തന്മാര്‍ ചെയ്ത സ്‌കെച്ചുകളാണ് ഇവ

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് ഇന്തൊനീഷ്യയില്‍ ഈ വാഹനം വരുന്നത്. മാരുതി സുസൂക്കി എര്‍റ്റിഗയുടെ എന്‍ജിന്‍ കരുത്ത് 1.2 ലിറ്ററാണ്.

ഇത് മറ്റൊരു ഊഹാത്മക സ്‌കെച്ചാണ്

ഇത് മറ്റൊരു ഊഹാത്മക സ്‌കെച്ചാണ്

ന്തൊനീഷ്യയില്‍ സെപ്തംബറിലാണ് വാഹനം വരിക. അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കാണാന്‍ കഴിഞ്ഞേക്കും.

ഇന്ത്യന്‍ ലോഞ്ച്

ഇന്ത്യന്‍ ലോഞ്ച്

2014 മധ്യത്തോടെ ബ്രിയോ അടിസ്ഥാനമാക്കിയ എംപിവി ഇന്ത്യയിലെത്തിയേക്കും.

English summary
The first official sketch of the India bound Honda Brio based MPV has been released.
Story first published: Friday, July 19, 2013, 14:13 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark