ഹോണ്ട സിവിക് ടൂറര്‍ ഫ്രാങ്ഫര്‍ടില്‍

കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ഹോണ്ട സിവിക് ഹാച്ച്ബാക്കിനെ ആധാരമാക്കിയ ഒരു ടൂറര്‍ പതിപ്പിന്റെ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെടുകയുണ്ടായി. ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ ഈ വാഹനത്തിന്റെ ഉല്‍പാദന മോഡല്‍ എത്തിച്ചേരുമെന്ന് അന്നു തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. 10ാം തിയ്യതി തുടങ്ങിയ ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ സിവിക് ടൂറര്‍ അവതരിച്ചു കഴിഞ്ഞതായി വാര്‍ത്തകള്‍ കാണുന്നു. നിരവധി ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

2014 ആദ്യത്തില്‍ സിവിക് ടൂറര്‍ ലോകത്തിലെ വിവിധ നിരത്തുകളിലേക്ക് എത്തിച്ചേരുമെന്നാണ് ഹോണ്ടയില്‍ നിന്നുള്ള പുതിയ പ്രഖ്യാപനം.

Honda Civic Tourer In 2013 Frankfurt Motor Show

സിവിക് ടൂററില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിക്കും. ഒരുപക്ഷേ, ഹോണ്ട വികസിപ്പിച്ചെടുത്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമായി നിരത്തിലിറങ്ങുന്ന ആദ്യ മോഡലായി മാറിയേക്കാം ഈ ടൂറര്‍ പതിപ്പ്.

Honda Civic Tourer In 2013 Frankfurt Motor Show

ചെറിയ ചുറ്റളവ് റെയ്ഞ്ചുള്ള ലേസര്‍ റെഡാറുകള്‍, കാമറകകള്‍ തുടങ്ങിയവയുടെ സഹായത്തോടെ വാഹനത്തിനു ചുറ്റുപാടും നിരന്തരമായ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ നിരീക്ഷണ സംവിധാനമാണ് ഹോണ്ട വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആക്‌സിഡന്റുകള്‍ വലിയ അളവ് കുറയ്ക്കുവാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുന്നു. കാറിനുള്ളിലുള്ളവരെയും കാല്‍ നടയാത്രക്കാരെയും ഒരുപോലെ പരിഗണിക്കുന്ന സുരക്ഷാ സംവിധാനമാണിത്.

Honda Civic Tourer In 2013 Frankfurt Motor Show

ഹോണ്ട എര്‍ത് ഡ്രീം സാങ്കേതികതയില്‍ വികസിപ്പിച്ചെടുത്ത 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.8 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിന്‍ പതിപ്പും ഉണ്ടായിരിക്കും ടൂററിന്.

Honda Civic Tourer In 2013 Frankfurt Motor Show

ഹോണ്ട ടൂററിന്റെ ഡിസൈനിലും ഇന്റീരിയര്‍ സ്‌പേസിലുമൊന്നും ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് പറയുന്നു സിവിക് ടൂറര്‍ പ്രൊജക്ട് ലീഡര്‍ അഡ്രിയാന്‍ കില്‍ഹാം.

Most Read Articles

Malayalam
English summary
Honda Civic Tourer is publicly revealed in the 2013 Frankfurt Motor Show.
Story first published: Friday, September 13, 2013, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X