ഹോണ്ട അമേസിന് 8,000 രൂപ വര്‍ധിച്ചു

Posted By:
Honda hiked Amaze prices
ഹോണ്ട അമേസ് അടക്കമുള്ള എല്ലാ കാര്‍ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു. അമോസിന്‍റെ വിവിധ വേരിയന്‍റുകള്‍ക്ക് 3000 രൂപ മുതല്‍ 8000 രൂപ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 1 മുതല്‍ വിലവര്‍ധന നിലവില്‍ വന്നതായി ഹോണ്ട അറിയിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട സിആര്‍വി മോഡലിന് 6,000 രൂപ മുതല്‍ 14,000 രൂപ വരെ വിവിധ പതിപ്പുകള്‍ക്ക് വില കയറ്റിയിട്ടുണ്ട്.

ബ്രിയോ, സിറ്റി സെഡാന്‍, അക്കോര്‍ഡ് എന്നീ മോഡലുകളുടെ വില ഏപ്രിലില്‍ തന്നെ ഉയര്‍ത്തിയിരുന്നു.

ലോഞ്ച് ചെയ്ത് കുറച്ചാഴ്ചകള്‍ മാത്രമായ അമേസ് സെഡാന്‍ വിപണിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ മോഡല്‍ എന്ന പ്രത്യേകതയും ഈ കാറിനുണ്ട്. മറ്റ് കാര്‍ നിര്‍മാതാക്കളുടെ കോംപാക്ട് സെഡാന്‍ വില്‍പനയില്‍ നിന്ന് വ്യത്യസ്തമായി ഹോണ്ട അമേസിന്‍റെ പെട്രോള്‍ മോഡലുകള്‍ക്കും കാര്യമായ ഡിമാന്‍ഡുണ്ട്.

കഴിഞ്ഞ മാസം ഹോണ്ട അമേസ് 6,036 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്. ഹോണ്ടയുടെ ഏറ്റവുമധികം വില്‍ക്കുന്ന കാറായി ഈ മോഡല്‍ മാറിയിട്ടുണ്ട്. മെയ്മാസത്തില്‍ മികച്ച വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കാന്‍ ഹോണ്ടയെ സഹായിച്ചത് അമേസ് മോഡലാണ്.

നിലവിലുള്ള മറ്റ്ചില ഹോണ്ട കാറുകള്‍ക്കുകൂടി ഡീസല്‍ മോഡലുകള്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇത് കമ്പനിയുടെ വളര്‍ച്ചയെ വലിയ തോതില്‍ സഹായിക്കുമെന്നതില്‍ സന്ദേഹത്തിന് സാധ്യതയില്ല.

Story first published: Wednesday, June 5, 2013, 17:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark