ഒറ്റ എന്‍ജിനിലോടും ഹോണ്ട വണ്ടികള്‍

പെട്രോളിന്റെ കാലം അസ്തമിച്ചെന്നുവരെ ആളുകള്‍ പറഞ്ഞുനടന്ന ഒരു കാലം വന്നിരുന്നു. പെട്രോള്‍ കാറുകളെല്ലാം ഷോറൂമുകളില്‍ പൊടിപിടിച്ചുകിടപ്പായി. ഡീസല്‍ കാറുകള്‍ നടത്തുന്ന ഈ അര്‍മാദം ഈയുള്ളവനടക്കമുള്ളവര്‍ കീബോഡില്‍ ആഞ്ഞുകൊട്ടി ആഘോഷിച്ചു. പെട്രോള്‍ കാറുകള്‍ മാത്രം കൈവശമുണ്ടായിരുന്ന ഹോണ്ട മണ്ടയില്‍ കൈവെച്ചിരുന്നുപോയി!

പ്രതിസന്ധിയെ മറികടക്കാന്‍ ഹോണ്ട എന്‍ജിനീയര്‍മാരും സ്ട്രാറ്റജിസ്റ്റുകളും മണ്ട പുകച്ചതിന്റെ ഫലമായി 'എര്‍ത്ഡ്രീംസ്' എന്നൊരു സാങ്കേതികതത്വം ഉരുവം കൊണ്ടു. ഉയര്‍ന്ന മൈലേജ്, മികച്ച പ്രകടനം, ഉയര്‍ന്ന പരിസ്ഥിതിസൗഹൃദം തുടങ്ങിയവ ആണിക്കല്ലുകളായുള്ള ഈ തത്വത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ പണിതീര്‍ത്തുതുടങ്ങി ഹോണ്ട.

ഇന്ത്യയില്‍ നിലവില്‍ ഹോണ്ട അമേസില്‍ ഉപയോഗിക്കുന്ന എര്‍ത്ഡ്രീംസ് സാങ്കേതികതത്വത്തില്‍ നിര്‍മിക്കപ്പെട്ട 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ്. രാജ്യത്തേക്ക് കടക്കാനിരിക്കുന്ന വേറെയും ചില ഹോണ്ട വാഹനങ്ങളില്‍ ഈ എന്‍ജിന്‍ ഉപയോഗിക്കും. അവയെക്കുറിച്ചും ഒപ്പം ഐ-ഡിടെക് എന്‍ജിനെക്കുറിച്ചും വിശദമായി വായിക്കാം ചുവടെ.

ഹോണ്ട 1.5 ലിറ്റര്‍ ഐ-ഡിടെക് എര്‍ത്ഡ്രീംസ് എന്‍ജിന്‍

ഹോണ്ട 1.5 ലിറ്റര്‍ ഐ-ഡിടെക് എര്‍ത്ഡ്രീംസ് എന്‍ജിന്‍

ലോകത്തിലെ ഏറ്റവും വലിയ പെട്രോള്‍ എന്‍ജിന്‍ നിര്‍മാതാവായ ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ എന്‍ജിനുകളിലൊന്നാണിത്. 1.5 ലിറ്റര്‍ ശേഷിയുള്ള ഐ-ഡിടെക് എന്‍ജിന്‍.

ഹോണ്ട അമേസ്

ഹോണ്ട അമേസ്

ഇന്ത്യയില്‍ ഇന്ന് ലഭ്യമായിട്ടുള്ള ഏക ഹോണ്ട ഡീസല്‍ കാറാണിത്. 1.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു. യൂറോപ്പില്‍ ഹോണ്ട സിവിക് ടൂറര്‍, സിആര്‍വി, സിവിക് എന്നീ പതിപ്പുകളില്‍ 1.6 ലിറ്റര്‍ ഐ-ഡിടെക് എന്‍ജിന്‍ ഉപയോഗിക്കുന്നുണ്ട്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

കുറച്ചു ദിവസം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഹോണ്ട സിറ്റിയിലും ഉപയോഗിക്കുന്നത് 1.5 ലിറ്റര്‍ ഐ-ഡിടെക് എന്‍ജിനാണ്.

ഇതേ എന്‍ജിന്‍ യൂറോപ്യന്‍ വിപണികളില്‍ കുറച്ചു വ്യത്യാസങ്ങളോടെയാണ് വില്‍ക്കുന്നത്. യൂറോപ്പിലെ കരിമ്പുകച്ചട്ടങ്ങള്‍ അനുസരിക്കുവാന്‍ കൂടുതല്‍ ഫില്‍റ്ററിംഗ് സാധ്യമാക്കുന്നതിനായി ഡീസല്‍ പാര്‍ടിക്കുലേറ്റ് ഫില്‍റ്റര്‍ ഘടിപ്പിച്ചത് ഇന്ത്യന്‍ പതിപ്പുകളിലില്ല. കൂടാതെ ഇന്ത്യന്‍ പതിപ്പില്‍ താരതമ്യേന ചെറിയ ടര്‍ബോചാര്‍ജറാണ് നല്‍കിയിട്ടുള്ളത്.

ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക്

ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക്

ഇന്ത്യന്‍ വിപണിയിലേക്ക് രണ്ടാമതും കടന്നുവരുന്ന ജാസ്സ് ഹാച്ച്ബാക്കിലും 1.5 ലിറ്റര്‍ ഐ-ഡിടെക് എന്‍ജിന്‍ തന്നെയാണുള്ളത്.

യൂറോപ്പിലെ 1.6 ലിറ്റര്‍ മോഡലിന്റെ സ്‌ട്രോക് ലെങ്ത് കുറച്ചാണ് 1.5 ലിറ്റര്‍ എന്‍ജിന്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഹോണ്ട വെസ്സെല്‍

ഹോണ്ട വെസ്സെല്‍

രാജ്യത്തേക്ക് ഉഴിഞ്ഞുവെച്ചിട്ടുള്ള ഹോണ്ട വാഹനങ്ങളിലൊന്നാണ് വെസ്സെല്‍. ഈ വാഹനത്തിന്റെയും ഡീസല്‍ എന്‍ജിന്‍ 1.5 ലിറ്റര്‍ ഐ-ഡിടെക് ആയിരിക്കും.

പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ എന്‍ജിന് താരതമ്യേന ഭാരക്കുറവുണ്ട്. അലൂമിനിയം കൊണ്ട് നിര്‍മിച്ചതിനാല്‍ ഉണ്ടാകാനിടയുള്ള വൈബ്രേഷന്‍ കുറയ്ക്കുന്നതിന് ദ്രാവകം നിറച്ച എന്‍ജിന്‍ മൗണ്ടുകള്‍ ഉപയോഗിച്ചിരിക്കുന്നു.

ഹോണ്ട മൊബിലിയോ

ഹോണ്ട മൊബിലിയോ

ഇന്ത്യയുടെ വോള്യം മാര്‍ക്കറ്റ് കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മൊബിലിയോ. ഈ എംപിവിയിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്നു.

98.6 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. എആര്‍എഐ-യുടെ സാക്ഷ്യപ്പെടുത്തല്‍ പ്രകാരം 25.8 കിലോമീറ്റര്‍ മൈലേജ് നല്‍കും ഇവന്‍.

Most Read Articles

Malayalam
English summary
Honda claims that the all-new i-DTEC diesel motor is the lightest diesel engine in its class. Here are the cars that bear the 1.5 litre diesel engine.
Story first published: Friday, December 20, 2013, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X