ആൾട്ടോയെ എതിരിടാൻ ഹോണ്ട "വേൾഡ് എ"

അമേസിലൂടെ ഹോണ്ട തുടങ്ങി വെച്ചത് ഒരു വലിയ കളിയാണ്. വോള്യം വിപണിയിലേക്കുള്ള ‌കടന്നുകയറ്റം വിജയകരമായിരുന്നു എന്ന കാര്യത്തിൽ ആരും തർക്കിക്കില്ല. അമേസിൻറെ വിൽപനക്കണക്കുകൾ തന്നെയാണ് ഇതിന് തെളിവ്. ഈ ചെറുകാർ മുന്നേറ്റം അതിശക്തമായി തുടരാനുള്ള ഗൂഢാലോചനകൾ ഹോണ്ട കേന്ദ്രങ്ങളിൽ നടന്നുവരുന്നതായി ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. 4 ലക്ഷത്തിനുള്ളിൽ വിലവരുന്ന ഒരു ഹാച്ച്ബാക്ക് വിപണിയിലെത്തിക്കുക എന്നതാണ് ഹോണ്ടയുടെ പദ്ധതിയെന്ന് പറയപ്പെടുന്നു.

ഹ്യൂണ്ടായ് ഇയോൺ, മാരുതി സുസൂക്കി ആൾട്ടോ എന്നീ വാഹനങ്ങളാണ് ഈ വിലനിലവാരത്തിൽ ഇന്ന് ഇന്ത്യൻ വിപണിയെ ഭരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിക്കുന്ന സെഗ്മെൻറും ഇതുതന്നെ. ഇവിടേക്കുള്ള കടന്നു കയറ്റം വിജയകരമാകുകയാണെങ്കിൽ അത് ഹോണ്ടയ്ക്ക് ഒരു വൻ നേട്ടമായിത്തീരും.

Honda India Is Planning A New Hatchback Rivals Maruti Alto

ഹോണ്ടയുടെ ഹാച്ച്ബാക്ക് എൻട്രി ഏത് കാറുമായിട്ടായിരിക്കും എന്ന കാര്യത്തിൽ വിവരങ്ങളൊന്നും ലഭ്യമല്ല. ജപ്പാൻ വിപണിയിൽ എൻ വൺ (ചിത്രത്തിൽ കാണുന്നത്) പോലുള്ള ചില മോഡലുകൾ ഉണ്ടെങ്കിലും ഇവയെ ഇന്ത്യയിലേക്ക് പരിഗണിക്കുന്നില്ല്ല. ഒരു പുതിയ വാഹനം ഇന്ത്യയ്ക്കായി വികസിപ്പിച്ചെടുക്കുകയാണ് ഹോണ്ട.

Honda India Is Planning A New Hatchback Rivals Maruti Alto

"വേൾഡ് എ" എന്ന പേരിലാണ് പുതിയ ചെറുകാറിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ വാഹനം നിർമിക്കുക ഒരു പുതിയ പ്ലാൻറിലായിരിക്കും എന്നാണറിയുന്നത്. ഇന്ത്യയിൽ നിലവിൽ രണ്ട് പ്ലാൻറുകളാണുള്ളത് ഹോണ്ടയ്ക്ക്.

Honda India Is Planning A New Hatchback Rivals Maruti Alto

രാജസ്ഥാൻ, ഗ്രേറ്റർ നോയ്ഡ എന്നിവിടങ്ങളിലാണ് നിലവിലെ ഹോണ്ട പ്ലാൻറുകൾ പ്രവർത്തിക്കുന്നത്. ഇവിടെ അമേസ്, സിവിക്, സിആർവി, അക്കോർഡ് എന്നീ വാഹനങ്ങൾ നിലവിൽ നിർമിക്കുന്നുണ്ട്. കൂടാതെ 2014ൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ജാസ്സിൻറെ പുതിയ പതിപ്പും സിറ്റി സെഡാൻ ഡീസലും ഇവിടങ്ങളിൽ നിർമിക്കും. ഇക്കാരണത്താൽ പുതിയൊരു വാഹനത്തെക്കൂടി ഉൾക്കൊള്ളാൻ ഈ രണ്ട് പ്ലാൻറുകൾക്ക് കഴിയില്ല.

Honda India Is Planning A New Hatchback Rivals Maruti Alto

പല സ്ഥലങ്ങളും കണ്ടുവെച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഓട്ടോമൊബൈൽ ഹബ്ബായി അറിയപ്പെടുന്ന ചെന്നൈക്ക് ഒരു സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഈ പ്ലാൻറ് കിട്ടാനായി ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും ശ്രമം നടത്തുന്നുണ്ട്.

Most Read Articles

Malayalam
English summary
Honda India is planning for a third plant in India where the new Honda small hatchback will be built.
Story first published: Wednesday, October 9, 2013, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X