ഹോണ്ട അര്‍ബന്‍ എസ്‌യുവി 'വെസെല്‍'എന്ന പേരില്‍ അവതരിച്ചു

Posted By:

അര്‍ബന്‍ എസ്‌യുവി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹോണ്ടയുടെ പുതിയ യൂട്ടിലിറ്റി കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം 'ഹോണ്ട വെസെല്‍' എന്ന പേരില്‍ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിച്ചു. നിരവധി ചിത്രങ്ങളും കമ്പനി ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

പുതിയ ജാസ്സ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുള്ള ഈ യൂട്ടിലിറ്റി വാഹനം ഇന്ത്യയിലേക്കും വരുമെന്നതിനാല്‍ വലിയ തോതിലുള്ള ആകാംക്ഷയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ വളര്‍ന്നിട്ടുള്ളത്.

Honda Vezel Unveiled At 2013 Tokyo Motor Show

ആഗോളവിപണിക്കായി കോംപാക്ട് വാഹനങ്ങളുടെ ഒരു നിര പുറത്തിറക്കുക എന്നത് ഹോണ്ടയുടെ പദ്ധതിയാണ്. ഈ നിരയില്‍ ആദ്യത്തെ വാഹനം ഈയിടെ പുറത്തിറക്കിയ പുതിയ ജാസ്സ് ഹാച്ച്ബാക്കായിരുന്നു. രണ്ടാമത്തെ വാഹനമാണ് വെസെല്‍ യൂട്ടിലിറ്റി.

Honda Vezel Unveiled At 2013 Tokyo Motor Show

ഹോണ്ട സിആര്‍ വിയുടെ ഡിസൈന്‍ സൗകുമാര്യത്തെ പൊതുവില്‍ സ്വീകരിക്കുമ്പോളും മൗലികമായ ശില്‍പഭംഗി നിലനിര്‍ത്താന്‍ ഹോണ്ട വെസെലിന് സാധിച്ചിട്ടുണ്ട് എന്നു വിലയിരുത്താം.

Honda Vezel Unveiled At 2013 Tokyo Motor Show

ടോക്കിയോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ മോഡല്‍ ഹൈബ്രിഡ് ആണ്.

Honda Vezel Unveiled At 2013 Tokyo Motor Show

ഒരു പെട്രോള്‍ മോഡല്‍ കൂടി അവതരിപ്പിക്കുമെന്ന് ഹോണ്ട അറിയിക്കുന്നുണ്ട്.

Honda Vezel Unveiled At 2013 Tokyo Motor Show

2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് മോഡലുകളില്‍ ഈ വാഹനം അവതരിപ്പിക്കപ്പെടും.

Honda Vezel Unveiled At 2013 Tokyo Motor Show

ഹോണ്ട ജാസ്സിലുള്ളതു പോലെ സെന്റര്‍ ടാങ്ക് ലേ ഔട്ട് ഈ വാഹനത്തിലും നല്‍കും. മധ്യത്തില്‍ ഇന്ധനടാങ്ക് വരുന്നത് വാഹനത്തിന്റെ സംന്തുലനം വര്‍ധിപ്പിക്കുകയും പ്രകടനക്ഷമത കൂട്ടുകയും ചെയ്യും.

Honda Vezel Unveiled At 2013 Tokyo Motor Show

സീറ്റുകള്‍ പലവിധത്തില്‍ ക്രമീകരിക്കാവുന്ന മാജിക് സീറ്റ് സന്നാഹത്തിലായിരിക്കും ഹോണ്ട വെസെല്‍ വരിക. ഇത് ഉയര്‍ന്ന കാര്‍ഗോ കപ്പാസിറ്റി വാഹനത്തിന് നല്‍കും.

കൂടുതൽ ചിത്രങ്ങൾ

English summary
The production Honda Urban SUV has premiered at the Tokyo Motor Show as the Honda Vezel.
Story first published: Wednesday, November 20, 2013, 12:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark