ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ബുക്കിംഗ് തുടങ്ങി?

Posted By:

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 സെപ്തംബര്‍ 3ന് വിപണിയിലെത്താന്‍ തയ്യാറായിക്കഴിഞ്ഞു. ലോഞ്ചിന് ഇനി അധിക ദിവസങ്ങള്‍ ശേഷിക്കുന്നില്ല എന്നിരിക്കെ ഹ്യൂണ്ടായ് ഡീലര്‍മാര്‍ വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഔദ്യോഗികമായ വിവരങ്ങള്‍ വന്നിട്ടില്ലാത്തതിനാല്‍ ബുക്കിംഗ് തുകയെ സംബന്ധിച്ച എന്തെങ്കിലും ഉചിതമായിരിക്കില്ല. എങ്കിലും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് 5000 രൂപയടച്ച് വാഹനം ബുക്കിംഗ് ചെയ്യാമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതെസമയം വാഹനത്തിന്റെ വില സംബന്ധിച്ച് ഇപ്പോഴും പിടിപാടൊന്നും ആയിട്ടില്ല. വേരിയന്റുകളുടെ വിവരങ്ങളും മറ്റും അറിവായിട്ടില്ല. ബുക്കിംഗ് തുടങ്ങിയെങ്കിലും ഉപബോക്താക്കളുടെ പ്രതികരണമറിയാന്‍ വഴിയൊന്നുമില്ല.

To Follow DriveSpark On Facebook, Click The Like Button
Hyundai Grand i10

1.2 ലിറ്റര്‍ ശേഷിയുള്ള കാപ്പ പെട്രോള്‍ എന്‍ജിനുമായാണ് കാര്‍ വിപണിയിലെത്തുന്നത്. 1.1 ലിറ്ററിന്റെ ഒരു പുതിയ ഡീസല്‍ എന്‍ജിനിലും ഗ്രാന്‍ഡ് ഐ10 ലഭിക്കും. 75 പിഎസ് കരുത്താണ് വാഹനം പകരുക.

ഐ10നും ഐ20ക്കും ഇടയിലുള്ള നയതന്ത്രപാധാന്യമുള്ള ഒരിടത്താണ് ഗ്രാന്‍ഡ് ഐ10 ഇടം കണ്ടെത്തുന്നത്. ഈ വാഹനം ഐ10നെയും ഐ20യെയും ഒരളവുവരെ തിന്നാനുള്ള സാധ്യതയുണ്ടെങ്കിലും ഉപഭോക്താക്കളെ പുറത്തുപോകാതെ പിടിച്ചു നിറുത്തുക എന്ന ഹ്യൂണ്ടായ് തന്ത്രം വിജയിക്കാന്‍ സാധ്യതയുണ്ട്.

English summary
Reports say Hyundai Grand i10 booking has been started unofficially.
Story first published: Wednesday, August 28, 2013, 16:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark