കെ10-നെതിരെ 1 ലിറ്റര്‍ എന്‍ജിനുമായി ഇയോണ്‍ വരുന്നു!

Posted By:

ഏറ്റവുമടുത്ത എതിരാളിയായ മാരുതിക്കെതിരെ സര്‍വ്വ സന്നാഹങ്ങളും ഒരുക്കുകയാണ് ഹ്യൂണ്ടായ് ഇന്ത്യ. ഇതിനായി സര്‍വീസ് സെന്ററുകളുടെ എണ്ണം കൂട്ടുന്ന പദ്ധതി മാത്രമല്ല ഹ്യൂണ്ടായ് ചെയ്യുന്നത്. ആക്രാമകമായ രീതിയില്‍ പുതിയ മോഡലുകളുമായി രംഗത്ത് വരികയും ചെയ്യുന്നു.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത് കൗതുകമുണ്ടാക്കുന്നു. 800 സിസി എന്‍ജിന്‍ ഘടിപ്പിച്ച് മാരുതി ആള്‍ട്ടോ 800മായി വിപണിയില്‍ പോരാടുന്ന ഇയോണിന് ഒരു 1 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

Hyundai

മാരുതി ആള്‍ട്ടോ കെ10-നെയാണ് പുതിയ ഇയോണ്‍ ലക്ഷ്യം വെക്കുന്നത് എന്ന കാര്യത്തില്‍ സന്ദേഹമുണ്ടാവില്ല ആര്‍ക്കും.

ഒരു ഇയോണ്‍ മൂടിപ്പുതച്ച നിലയില്‍ ടെസ്റ്റ് ചെയ്യുന്നത് ഇന്ത്യയില്‍ പലയിടങ്ങളില്‍ വെച്ച് വണ്ടിപ്രാന്തന്മാര്‍ കൈയോടെ പിടികൂടിയിരുന്നു.

2014ല്‍ ഈ വാഹനം വിപണിയിലെത്തിക്കുമെന്നാണ് കരുതേണ്ടത്. 1 ലിറ്റര്‍ ഇയോണ്‍ എത്തുന്നതിനു മുമ്പ് തന്നെ 800 ഇയോണിന് ഒരു മുഖം മിനുക്കല്‍ ലഭിച്ചിരിക്കും. പുതുക്കിയ ഇയോണ്‍ ഹാച്ച്ബാക്ക് ഒക്ടോബര്‍-സെപ്തംബര്‍ മാസങ്ങളിലായി ലോഞ്ച് ചെയ്യപ്പെടും.

യൂറോപ്യന്‍ വിപണികളില്‍ ഐ10ന്റെ ബേസ് പതിപ്പുകളില്‍ ഘടിപ്പിച്ചിട്ടുള്ള 998 സിസി ശേഷിയുള്ള എന്‍ജിനായിരിക്കും പുതിയ ഇയോണിന് നല്‍കുക എന്ന് കേള്‍ക്കുന്നുണ്ട്.

English summary
Hyundai Eon with a 1.0L engine will be launched n India by 2014.
Story first published: Monday, August 12, 2013, 19:57 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark