ഹ്യൂണ്ടായ് കാറുകള്‍ക്ക് 20,000 വരെ വര്‍ധിക്കും

Posted By:

ഹ്യൂണ്ടായ് ഇന്ത്യയുടെ വാഹനങ്ങളുടെ വിലകൂട്ടുന്നു. ഇയോണ്‍ ഹാച്ച്ബാക്ക് മുതല്‍ സാന്റ ഫെ എസ്‌യുവി വരെയുള്ള എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്നാണ് ഹ്യൂണ്ടായ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈയിടെ ലോഞ്ച് ചെയ്ത ഗ്രാന്‍ഡ് ഐ10ന് വില വര്‍ധിപ്പിക്കില്ലെന്നും അറിയുന്നു.

രാജ്യത്തെ മിക്ക കാര്‍ നിര്‍മാതാക്കളുടെ വില കയറ്റുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് ടൊയോട്ട ഇന്ത്യ വിലവര്‍ധന പ്രഖ്യാപിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് വിലവര്‍ധനവിനുള്ള കാരണമായി എല്ലാ കമ്പനികളും പറയുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിപ്പിച്ചത്.

Hyundai Price Hike In India Announced

ഒക്ടോബര്‍ 1 മുതലാണ് വര്‍ധിപ്പിച്ച വിലകള്‍ പ്രാബല്യത്തില്‍ വരിക. മോഡലുകളെയും വേരിയന്റുകളെയും അടിസ്ഥാനമാക്കി 4,000 മുതല്‍ 20,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹ്യൂണ്ടായ് അറിയിക്കുന്നു. ഈയിടെ ലോഞ്ച് ചെയ്ത ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ന്റെ വില ഇപ്പോള്‍ വര്‍ധിപ്പിക്കുന്നത് കാറിന്റെ വില്‍പനയെ ദോഷകരമായി ബാധിക്കും എന്നതിനാലാണ് വിലവര്‍ധിപ്പിക്കാത്തതെന്ന് കരുതാം.

വിലവര്‍ധിപ്പിക്കാതെ രക്ഷയില്ല എന്ന ഘട്ടത്തിലെത്തിയപ്പോളാണ് ഈ തീരുമാനം എടുത്തതെന്ന് ഹ്യൂണ്ടായ് വില്‍പനാ വിഭാഗം തലവന്‍ രാകേഷ് ശ്രീവാസ്തവ പറയുന്നു. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല.

ഫോഡ്, ടൊയോട്ട, മെഴ്‌സിഡിസ് ബെന്‍സ്, നിസ്സാന്‍ തുടങ്ങിയ കാര്‍ കമ്പനികള്‍ ഇതിനകം തന്നെ വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Hyundai has announced it will increase price across its product lineup, starting from the Eon compact hatch to Santa Fe SUV.
Story first published: Friday, September 20, 2013, 10:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark