സാന്‍ട്രോയ്ക്ക് പകരക്കാരനായി കിയ റേ

ഹ്യൂണ്ടായ് സാന്‍ട്രോ നമ്മുടെ വിപണിയിലുണ്ടാക്കിയ ചലനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. കാര്‍ കച്ചവടത്തില്‍ ഇന്ത്യയിലെ രണ്ടാം സ്ഥാനക്കാരനായി മാറാന്‍ ഹ്യൂണ്ടായിയെ മികച്ച അടിത്തറയിട്ട് സഹായിച്ചത് സാന്‍ട്രോ എന്ന കുഞ്ഞുകാറാണ്. ഈ വാഹനം ഇപ്പോള്‍ ഒല്‍പം പഴകിയിരിക്കുന്നു. ഒരു പുതുക്കലിന് സമയം അതിക്രമിച്ചിരിക്കുന്നു.

സാന്‍ട്രോ എന്ന ഐതിഹാസികവാഹനത്തിന് പകരം മറ്റൊരു വാഹനത്തെ വിപണിയിലെത്തിക്കാനാണ് ഹ്യൂണ്ടായിയുടെ നീക്കമെന്നറിയുന്നു. ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും സംഗതി വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട് ഓട്ടോമൊബൈല്‍ ഫോറങ്ങളില്‍. ഹ്യൂണ്ടായ് കിയ റേ എന്ന ചെറുകാറായിരിക്കും സാന്‍ട്രോയ്ക്ക് പകരമായി എത്തുക എന്നാണറിയുന്നത്.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

ബോക്‌സി ഡിസൈനിലുള്ള ചെറുഹാച്ച്ബാക്കാണ് ഹ്യൂണ്ടായ് കിയ റേ. ഓട്ടോകാര്‍ ഇന്ത്യയാണ് ഈ വാഹനത്തിന്റെ വരവിനെക്കുറിച്ച് പറയുന്നത്.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

നിലവില്‍ ദക്ഷിണകൊറിയയില്‍ വില്‍ക്കുന്ന ഈ വാഹനത്തിന്റെ ആദ്യ വിദേശവിപണിയായിരിക്കും ഇന്ത്യ.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

ഹ്യൂണ്ടായിയുടെ തന്നെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മാതാവാണ് കിയ. കൊറിയയിലെ ഹ്യൂണ്ടായി കഴിഞ്ഞാല്‍ വലിയ കാര്‍നിര്‍മാതാവാണ് ഈ കമ്പനി.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

ഇന്ത്യയിലേക്ക് ഈ കാര്‍ വരുന്നത് ഹ്യൂണ്ടായുടെ ബാഡ്ജിലായിരിക്കും. കിയയ്ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് പദ്ധതികളുണ്ടെന്ന് കേട്ടിരുന്നുവെങ്കിലും ഇതില്‍ അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

കിയ ഇന്ത്യയില്‍ പ്രവേശിക്കുകയാണെങ്കില്‍ ഹ്യൂണ്ടായിയും മാരുതിയും അടക്കമുള്ള വോള്യം വിപണിയിലെ രാജാക്കന്മാരുമായാണ് എതിരിടേണ്ടിവരിക. പല വിദേശവിപണികളിലും ഹ്യൂണ്ടായിയും കിയയും മത്സരത്തിലാണ്.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

റേയില്‍ സ്വന്തം ബാഡ്ജ് ഉപയോഗിക്കുന്നതിന് ഹ്യൂണ്ടായ് കിയയ്ക്ക് റോയല്‍റ്റി കൊടുക്കേണ്ടതായിവരും.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

റോയല്‍റ്റി അടയ്ക്കുന്നത് ഒരധികച്ചെലവാകുമെന്ന് ഉറപ്പ്. സാന്‍ട്രോയ്ക്ക് പകരം വരുന്ന കാറിന് വില ഒരല്‍പം കൂടുതലാകുവാന്‍ ഈ റോയല്‍റ്റി കാരണമായേക്കും. വിലയിലെ മത്സരക്ഷമത കുറയ്ക്കുന്ന ഒരിടപാടാകുമോ ഇത് എന്നു സംശയിക്കുന്നവരുമുണ്ട്.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

ഹ്യൂണ്ടായ് സാന്‍ട്രോ ഇനിയും വിപണിയില്‍ തുടരുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അത്രയേറെ പഴക്കം വന്നിരിക്കുന്നു ഡിസൈനിന്. ഈ വാഹനത്തെ പുതുക്കി വിപണിയിലെത്തിക്കാനുള്ള സാധ്യത കമ്മിയാണെന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഡാറ്റ്‌സന്‍ പോലുള്ള ബ്രാന്‍ഡുകള്‍ വിപണിയിലെത്തുന്നതുകൂടി പരിഗണിച്ച് പുതിയ ഡിസൈനുകളുമായി രംഗത്തിറങ്ങുക എന്നതാണ് ഹ്യൂണ്ടായിയുടെ ഇപ്പോഴത്തെ പ്ലാന്‍.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

കിയ റേ ഹാച്ച്ബാക്കില്‍ 998സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 105 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.

കിയ റേ വരുന്നൂ, സാൻട്രോയ്ക്ക് പകരം

ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍ കിയ റേയില്‍ കാപ്പ എന്‍ജിന്‍ ഘടിപ്പിക്കുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

Most Read Articles

Malayalam
English summary
According to AutoCar, which broke the story, taking the Santro's place will be the Kia Ray, a boxy hatchback.
Story first published: Saturday, December 28, 2013, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X