ഓട്ടോവിപണി ഇടിയുന്നു

Sales
ഇന്ത്യന്‍ ഓട്ടോവിപണി തലകുത്തി വീഴുന്നതായി കണക്കുകള്‍ കാണിക്കുന്നു. ആഭ്യന്തര വിപണിയിലും വിദേശ കയറ്റുമതിയിലും വന്‍ തോതിലുള്ള വീഴ്ച ദൃശ്യമാണ്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലുള്ള ഉല്‍പാദനത്തെ വെച്ചുനോക്കിയാല്‍ ഇക്കാര്യത്തിലും ഇടിവ് ദൃശ്യമാണ്. 2013 ഫെബ്രുവരിയില്‍ 1,731,824 വാഹനങ്ങളാണ് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. 2012ല്‍ ഇത് 1,791,795 ആയിരുന്നു. ഇത് (-) 3.35 ശതമാനം ഇടിവാണ് കാണിക്കുന്നത്.

ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ മൊത്തം ആഭ്യന്തര വില്‍പന (-) 5.45 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 4.07 ശതമാനത്തിന്‍റെ വളര്‍ച്ച ദൃശ്യമായിരുന്നു 2012 എപ്രില്‍-ഫെബ്രുവരി കാലയളവില്‍. ഇത്തവണ അത് (-) 4.64 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലെ മാത്രം കണക്കെടുത്തല്‍ (-) 16.67 ശതമാനത്തിന്‍റെ ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്.

യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 54.46 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

വാണിജ്യവാഹനങ്ങളുടെ വളര്‍ച്ചയില്‍ (-) 1.51 ശതമാനത്തിന്‍റെ ഇയിവാണ് സംഭവിച്ചിരിക്കുന്നത്. മധ്യനിര-ഹെവി വാഹനങ്ങളുടെ വില്‍പന (-) 22.79 ശതമാനം ഇടിഞ്ഞു.

ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പനയില്‍ 14.53 ശതമാനത്തിന്‍റെ വളര്‍ച്ച സംഭവിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Indian Auto Industry Slowing Down Indian auto industry is facing a severe slump in sales.
Story first published: Tuesday, March 12, 2013, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X