തിരിച്ചുവിളി ചട്ടങ്ങള്‍ കടുത്തതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Posted By:

തകരാറുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നത് സംബന്ധിച്ച് ശക്തമായ ചട്ടങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് ജനറല്‍ മോട്ടോഴ്‌സ് നടത്തിയ കബളിപ്പിക്കല്‍ പുറത്തു വന്നതോടെയാണ് കൂടുതല്‍ മികച്ച ചട്ടങ്ങള്‍ക്കു വേണ്ടി ആവശ്യമുയര്‍ന്നത്. 1.14 ലക്ഷം ടവേര എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ ഇന്ത്യന്‍ വാഹന ചട്ടങ്ങളിലെ അപാകതകള്‍ വെളിവാക്കുന്നതു കൂടിയായിരുന്നു.

വാഹനങ്ങള്‍ക്ക് വരാവുന്ന വിവിധ നിര്‍മാണ-സാങ്കേതിക അപാകതകള്‍ മനസ്സിലാക്കുന്ന നടപടികളിലാണ് ബന്ധപ്പെട്ട മന്ത്രാലയം ഇപ്പോഴുള്ളത്. കൃത്യമായ ഒരു ചട്ടക്കൂട് രൂപീകരിച്ചതിനു ശേഷം ചട്ടങ്ങള്‍ രൂപീകരിക്കും.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ അതിശക്തമായ നിയമങ്ങളാണ് തിരിച്ചുവിളി സംബന്ധിച്ച് നിലനില്‍ക്കുന്നത്. ഇത്തരം നിയമസംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇന്ന് നിലവിലില്ല. തിരിച്ചുവിളികള്‍ പലപ്പോഴും നടക്കുന്നത് അതിശക്തമായ ഉപഭോക്തൃ സമ്മര്‍ദ്ദം കാര്‍ നിര്‍മാതാക്കള്‍ക്കു മേല്‍ പതിക്കുമ്പോള്‍ മാത്രമാണ്. ചിലരെങ്കിലും ധാര്‍മിക ബാധ്യതയെക്കരുതി തിരിച്ചുവിളികള്‍ നടത്തുന്നുണ്ടെന്നതും കാണണം. ഇന്ത്യയില്‍ 2012ല്‍ നടന്ന തിരിച്ചുവിളികളുടെ ലിസ്റ്റ് താഴെ നല്‍കുന്നു.

ഫോഡ്

ഫോഡ്

ഫോഡ് ഫിഗോ, ഫിയസ്റ്റ ക്ലാസിക് മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു. മൊത്തം 1,11,000 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്.

ഫോഡ്

ഫോഡ്

ഫോഡ് ഫിഗോ, ഫോഡ് ക്ലാസിക് (പെട്രോള്‍) മോഡലുകള്‍ തിരിച്ചുവിളിച്ചു. 17,655 യൂണിറ്റാണ് തിരിച്ചിവിളിച്ചത്.

ടൊയോട്ട

ടൊയോട്ട

മോഡല്‍: ടൊയോട്ട കാമ്രി

തിരിച്ചുവിളി: 1,904 യുണിറ്റ്

ടൊയോട്ട

ടൊയോട്ട

മോഡല്‍: ടൊയോട്ട കൊറോള ആള്‍ടിസ്

തിരിച്ചുവിളി: 7,859 യൂണിറ്റ്

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്

മോഡല്‍: ഹോണ്ട സിബിആര്‍250

തിരിച്ചുവിളി: 11,506

നിസ്സാന്‍

നിസ്സാന്‍

മോഡല്‍: മൈക്ര

തിരിച്ചുവിളി: 6,286

നിസ്സാന്‍

നിസ്സാന്‍

മോഡല്‍: സണ്ണി

തിരിച്ചുവിളി: 15,902

റിനോ

റിനോ

മോഡല്‍: റിനോ പള്‍സ്

തിരിച്ചുവിളി: 2,836 യൂണിറ്റ്

റിനോ

റിനോ

മോഡല്‍: റിനോ സ്‌കാല

തിരിച്ചുവിളി: 4,180

ഹോണ്ട

ഹോണ്ട

മോഡല്‍: ഹോണ്ട സിറ്റി

തിരിച്ചുവിളി: 42,672

ജനറല്‍ മോട്ടോഴ്‌സ്

ജനറല്‍ മോട്ടോഴ്‌സ്

മോഡല്‍: ഷെവര്‍ലെ ടവേര

തിരിച്ചുവിളി: 1,14,000

English summary
Car manufacturers in India will soon have to follow stricter rules which will be implemented by the Indian government relating to recall of faulty vehicles.
Story first published: Saturday, November 9, 2013, 10:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark