ഡിജിറ്റില്‍ ഡിസ്‌പ്ലേയുള്ള ഗിയര്‍ ഷിഫ്റ്റര്‍ നോബ്

Posted By:

ഇന്‍ഡി-കേറ്റര്‍ ഗിയര്‍ ഷിഫ്റ്റര്‍ നല്‍കുന്നത് ഇന്ധനക്ഷമത കൂട്ടുവാനുള്ള ഒരു മാര്‍ഗം മാത്രമല്ല, ആധുനിക കാറുകളുടെ ഇന്റീരിയര്‍ സ്റ്റൈലിംഗ് എന്തെന്ന് നിര്‍വചിക്കാനുള്ള ഉപകരണം കൂടിയാണ്. സാധാരണ മാന്വല്‍ ഗിയര്‍ ലിവറുകളില്‍ ഘടിപ്പിക്കാവുന്ന ഈ നോബ് ഒരു എല്‍സിഡി ഡിസ്‌പ്ലേ കൂടി ഉള്‍ക്കൊള്ളുന്നതാണ്.

ഈ സംവിധാനം വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും ഉപകരിക്കുമെന്നാണ് നിര്‍മാതാക്കളായ ഗാസ്‌ലോക്ക് യൂണിവേഴ്‌സല്‍ പറയുന്നത്. ഗിയര്‍ നോബിലെ ഡിസ്‌പ്ലേയില്‍ ഏത് ഗിയറിലാണ് വാഹനം നിലവിലുള്ളതെന്ന് കാണിച്ചിരിക്കും. കൃത്യമയങ്ങളില്‍ ഗിയര്‍ഷിഫ്റ്റ് നടത്തുന്നതിന് ഇത് സഹായകമാകുമെന്നാണ് അവകാശവാദം. വണ്ടിയോടിച്ചു പരിചയമുള്ള ഒരാള്‍ക്ക് ഈ സന്നാഹം കൊണ്ട് വലിയ കാര്യമില്ല എന്നു വാദിച്ചാലും വാഹനത്തിന്റെ സ്റ്റൈലിംഗില്‍ ഈ ഗിയര്‍ നോബ് വരുത്തുന്ന മാറ്റം തള്ളിക്കളയേണ്ടതില്ല.

To Follow DriveSpark On Facebook, Click The Like Button
Indy-Cator gear-shifter knob

പല വേരിയന്റുകളിലായി ഇന്‍ഡി കേറ്റര്‍ ഗിയര്‍ ഷിഫ്റ്റര്‍ നോബുകള്‍ ലഭ്യമാണ്. ഏത് കാറിന്റെ ഇന്റീരിയറിലും ഈ നോബുകള്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതേയുള്ളൂ.

ഡ്രൈവിംഗ് ശൈലിയെ കാര്യമായി സ്വാധീനിക്കാനും ഈ ഗിയര്‍ ലിവര്‍ നോബിന് സാധിച്ചേക്കും. ഡ്രൈവിംഗ് ശൈലിയിലുണ്ടാകുന്ന മാറ്റം വഴി വാഹനത്തിന്റെ ഇന്ധനച്ചെലവ് 15 ശതമാനം കണ്ട് കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

ചുറ്റുപാടുമുള്ള പ്രകാശത്തെ സെന്‍സര്‍ ചെയ്ത് അതിനനുസൃതമായി സ്വയം ക്രമീകരിക്കാന്‍ നോബിന് സാധിക്കും. ഇക്കാരണത്താല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയിലെ വിവരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട് നേരിടില്ല.

English summary
The Gaslock universal has introduced a new kind of gear-shifter-knob which will show the current shift in its digital display.
Story first published: Saturday, August 3, 2013, 13:50 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark