ഇസുസുവിന്‍റെ രണ്ട് വണ്ടി മിണ്ടാതെ എത്തി!

Posted By:

ജാപ്പനീസ് കമ്പനിയായ ഇസുസുവിന്‍റെ ഇന്ത്യന്‍ പ്രവേശം ഉടനുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഞങ്ങള്‍ എഴുതിയിരുന്നു. പക്ഷെ അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്നും ഇസുസു അത് മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കുമെന്നും മറ്റാരെയും പോലെ ഞങ്ങളും കരുതിയിരുന്നില്ല. രണ്ട് കിടിലന്‍ ഇസുസു വണ്ടികള്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നു. ഇന്ത്യയുടെ എസ്‍യുവി വിപണിയുടെ മാറുന്ന മുഖം ഇസുസു തിരിച്ചറിയുന്നതിന്‍റെ തെളിവുകളാണ് പുതിയ രണ്ട് ലോഞ്ചുകളും

എംയു7 പ്രീമിയം എസ്‍യുവിയും ഡി മാക്സ് പിക്കപ് ട്രക്കുമാണ് ഇസുസു ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഇതില്‍ ഡി മാക്സ് പിക്കപ് ട്രക്കിന്‍റെ റെഗുലര്‍ പതിപ്പും ക്ര്യൂ കാബ് പതിപ്പും എത്തിക്കുന്നുണ്ട്. ക്ര്യൂ കാബ് പതിപ്പ് ഇന്ത്യയിലിന്ന് ഇല്ല എന്നുതന്നെ പറയാവുന്ന പ്രീമിയം ട്രക്ക് വിപണിയെ നിര്‍മിച്ചെടുക്കുന്ന വാഹനമായിത്തീരും. മഹീന്ദ്രയുടെയും (ജെനിയോ, ബൊലെറോ) ടാറ്റയുടെയും (സിനണ്‍) പ്രീമിയം ട്രക്കുകള്‍ നിലവിലുണ്ടെങ്കിലും ഇവ കയറ്റുമതി ഐറ്റങ്ങളില്‍ മാത്രമാണ് 'പ്രീമീയംനെസ്' നിലനിര്‍ത്തുന്നത്. എന്തായാലും, ട്രക്ക് എന്നാല്‍ ചാണകവും പനമ്പട്ടയും കൊണ്ടുപോകാനുള്ള വാഹനം എന്ന കാഴ്ചപ്പാടില്‍ നിന്നുള്ള മാറ്റം സംഭവിക്കാന്‍ പോകുന്നുവെന്നതാണ് ഡി മാക്സ് ക്ര്യൂ കാബ് നല്‍കുന്ന സന്ദേശം.

രണ്ട് വാഹനങ്ങളുടെയും ചിത്രങ്ങള്‍ താഴെ കാണാം.

എംയു7 പ്രീമിയം എസ്‍യുവി

എംയു7 പ്രീമിയം എസ്‍യുവി

23.75 ലക്ഷം രൂപയില്‍ ഈ എസ്‍യുവിയുടെ വില തുടങ്ങുന്നു.

എംയു7 പ്രീമിയം എസ്‍യുവി

എംയു7 പ്രീമിയം എസ്‍യുവി

ഈ വാഹനം ഡി മാക്സ് പിക്കപ്പിനോടൊപ്പം തായ്‍ലന്‍ഡില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. വളരെ താമസിക്കാതെ തന്നെ ഇവ ഇന്ത്യയില്‍ അസംബ്‍ള്‍ ചെയ്തു തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ ഹൈദരബാദില്‍ ഇസുസുവിന് ഒരു ഷോറൂം തുറന്നിട്ടുള്ളത് മാത്രമാണ് കമ്പനിയുടെ നേരിട്ടുള്ള സാന്നിധ്യം.

എംയു7 പ്രീമിയം എസ്‍യുവി

എംയു7 പ്രീമിയം എസ്‍യുവി

കോയമ്പത്തൂരില്‍ ഇസുസുവിന്‍റെ അടുത്ത ഷോറൂം ഉടന്‍ തന്നെ തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

എംയു7 പ്രീമിയം എസ്‍യുവി

എംയു7 പ്രീമിയം എസ്‍യുവി

ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കമുള്ള പ്രീമിയം എസ്‍യുവി നിരയുമായാണ് എംയു7 എസ്‍യുവി എതിരിടുക.

എംയു7 പ്രീമിയം എസ്‍യുവി

എംയു7 പ്രീമിയം എസ്‍യുവി

പരീക്ഷണാടിസ്ഥാനത്തിലുള്ള ഇസുസുവിന്‍റെ ഈ പ്രവേശത്തെ കമ്പനി 'പൈലറ്റ് ഫേസ്' എന്ന് വിശേഷിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആന്ധ പ്രദേശിലും തമിഴ്‍നാട്ടിലും മാത്രമാണ് വാഹനം വിറ്റഴിക്കുക.

ഡി മാക്സ് പിക്കപ് ട്രക്ക്

ഡി മാക്സ് പിക്കപ് ട്രക്ക്

6.87 ലക്ഷം രൂപ വിലയിലാണ് ഡിമാക്സ് പിക്കപ്പിന്‍റെ വില തുടങ്ങുന്നത്. ഇത് റെഗുലര്‍ കാബിന്‍റെ വിലയാണ്.

ഡി മാക്സ് പിക്കപ് ട്രക്ക്

ഡി മാക്സ് പിക്കപ് ട്രക്ക്

പ്രീമിയം പതിപ്പായ ഡി മാക്സ് ക്ര്യൂ കാബിന് വില 8.09 ലക്ഷം രൂപയാണ്.

ഡി മാക്സ് പിക്കപ് ട്രക്ക്

ഡി മാക്സ് പിക്കപ് ട്രക്ക്

4 വീല്‍ പതിപ്പും ലഭ്യമാണ്. നാല് പേര്‍ക്കിരിക്കാനുള്ള സൗകര്യം ഈ പിക്കപ്പിലുണ്ട്.

ഡി മാക്സ് പിക്കപ് ട്രക്ക്

ഡി മാക്സ് പിക്കപ് ട്രക്ക്

3000 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഡി മാക്സില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1200 ആര്‍പിഎമ്മില്‍ 130 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുന്നത്. 3400 ആര്‍പിഎമ്മില്‍ 280 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ പകരും.

ഡി മാക്സ് പിക്കപ് ട്രക്ക്

ഡി മാക്സ് പിക്കപ് ട്രക്ക്

5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

ഡി മാക്സ് പിക്കപ് ട്രക്ക്

ഡി മാക്സ് പിക്കപ് ട്രക്ക്

ഇന്ത്യയുടെ ലൈറ്റ് കമേഴ്സ്യല്‍ വാഹന വിപണിയിലേക്ക് കടക്കാനും ഇസുസുവിന്‍ പദ്ധതിയുണ്ട്.

English summary
Isuzu, a Japanese utility vehicle specialist Isuzu has launched two models in India discretely after opening its first showroom in Hyderabad.
Story first published: Wednesday, February 13, 2013, 17:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark