ചൂട് പഠനത്തിന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Jaguar
ബ്രിട്ടിഷ് കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ദുബൈയില്‍ പുതിയ എന്‍ജിനീയറിംഗ് ടെസ്റ്റ് സെന്‍റര്‍ തുറന്നു. കമ്പനിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ സെന്‍റര്‍ പ്രവര്‍ത്തിക്കുക. കൊടും ചൂടുള്ള കാലാവസ്ഥകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള റിസര്‍ച്ചാണ് ഇവിടെ പ്രധാനമായും നടക്കുക.

11,120 സ്കയര്‍ഫീറ്റ് സൗകര്യമാണ് ദുബൈയിലെ അല്‍ ബാര്‍ഷ പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ വാഹനത്തിന്‍റെ ഈട് നില്‍ക്കല്‍, ആവശ്യമായ മറ്റ് സംഗതികള്‍, സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കുവാനാണ് ടാറ്റ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നത്.

എന്‍ജിനുകള്‍, ചാസികള്‍, വെന്‍റിലേഷന്‍ സംവിധാനങ്ങള്‍, ഓഫ് റോഡ് ഡ്രൈവിംഗ്, പ്രത്യേകിച്ച് മണലിലൂടെയുള്ള ഡ്രൈവിംഗ് തുടങ്ങിയ കാര്യങ്ങള്‍ ലാന്‍ഡ് റോവറിന്‍റെ എന്‍ജിനീയര്‍മാരുടെ സംഘം പഠിക്കും.

മധ്യേഷ്യയില്‍ വില്‍പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെഎല്‍ആര്‍ ഈ നീക്കം നടത്തുന്നത്. ഇതിനായി എത്രത്തോളം നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടാറ്റ ഉടമസ്ഥതയിലേക്ക് മാറിയതിന് ശേഷം ജാഗ്വര്‍ ലാന്‍ഡ് റോവര്‍ മികച്ച വളര്‍ച്ചാ നിരക്കാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള നിരവധി രാഷ്ട്രങ്ങളില്‍ സജീവസാന്നിധ്യമായി മാറാന്‍ ജാഗ്വറിന് സാധിച്ചിട്ടുണ്ട്.

English summary
Tata Motors-owned Jaguar Land Rover (JLR), on Monday, said it had opened a new engineering test centre in Dubai.
Story first published: Tuesday, May 14, 2013, 20:05 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark