ലേഡി ഗാഗയുടെ എലിപ്പാട്ടുമായി കിയ

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാവായ കിയയുടെ സോള്‍ ക്രോസ്സോവറിന് ഒരു കിടിലന്‍ ഫേസ്‌ലിഫ്റ്റ് ഈയിടെ ലഭിക്കുകയുണ്ടായി. യുഎസ് വിപണിയില്‍ പുറത്തിറങ്ങിയ ഈ വാഹനത്തിന്റെ യൂറോപ്യന്‍ പതിപ്പ് ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും.

വാഹനത്തിന്റെ ശാരീരിക സവിശേഷതകളില്‍ കാര്യപ്പെട്ട മാറ്റങ്ങള്‍ വരുത്തിയത് ലോകത്തെ അറിയിക്കുന്നത് ഒരു വീഡിയോ വഴിയാണ്. ഹാംസ്റ്ററുകള്‍ (ഒരു തരം എലി) ഡയറ്റ് ചെയ്യുന്നതായി ഈ വീഡിയോ ചിത്രീകരിക്കുന്നു.

Totally Transformed 2014 Soul

2009ലാണ് കിയയുടെ എലിപ്പരസ്യം വരുന്നത്. ഈ പരസ്യം വന്‍ ഹിറ്റായതിനു ശേഷം എല്ലാ വര്‍ഷവും എലിപ്പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു കമ്പനി. 'ടോട്ടലി ട്രാന്‍സ്‌ഫോംഡ്' ലേഡി ഗാഗയാണ് പശ്ചാത്തലത്തില്‍ പാടിയിരിക്കുന്നത്.

Totally Transformed 2014 Soul

നിലവിലുള്ള മോഡലില്‍ നിന്ന് വലിയ തോതിലുള്ള ശാരീരിക വ്യത്യാനങ്ങളുണ്ടെന്ന് പറഞ്ഞുവല്ലോ പുതിയ സോളില്‍. ഇന്‍രീരിയര്‍ സ്‌പേസില്‍ വന്ന വര്‍ധനയാണ് ഇതില്‍ പ്രധാനം. ബോക്‌സി ഡിസൈനിലാണ് വാഹനം വരുന്നത്. ഒരു എസ്‌യുവി ശൈലിയാണ് ഡിസൈനില്‍ നമുക്ക് കാണാന്‍ കഴിയുക. നിരവധി എക്‌സ്റ്റീരിയര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍.

Totally Transformed 2014 Soul

1.6 ലിറ്റര്‍ ജിഡിഐ പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും സോളിനുണ്ട്. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം ലഭിക്കുന്നു.

നമ്മുടെ മാരുതി സ്റ്റിംഗ്രേയുടേതിന് സമാനമായ ശൈലിയിലാണ് വാഹനത്തിന്റെ ഡിസൈനെന്നു കാണാം. ഹാച്ച്ബാക്ക്, എസ്‌യുവി നിര്‍മാണ ശൈലികളുടെ ഒരു സംയോജനം ഇവിടെ കാണാവുന്നതു കൊണ്ട് നമുക്കിതിനെ ക്രോസ്സോവര്‍ എന്നു വിളിക്കാം.

Most Read Articles

Malayalam
English summary
Kia, the South Korean automaker owned by Hyundai will launch a refreshed version of its Soul crossover for Europe next month.
Story first published: Tuesday, August 27, 2013, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X