വെയ്‌റോണിനെ കീഴടക്കാന്‍ കൊയെഗ്നിസെഗ് വണ്‍:വണ്‍

അഗെറ ആര്‍ മോഡല്‍ എന്ന അതറുന്ന നിര്‍മിതിയുടെ സ്രഷ്ടാക്കളായ കൊയെഗ്നിസെഗ് ഒരു വന്‍ ബാധ്യത ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന് വിഖ്യാതമായ ബുഗാട്ടി വെയ്‌റോണിനെ വെല്ലുന്നതായിരിക്കും തങ്ങളുടെ വണ്‍:1 മോഡല്‍ എന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി സിഇഒ ക്രിസ്റ്റ്യന്‍ വോണ്‍ കൊയെഗ്നിസെഗ്. ഇപ്പോഴും പൂര്‍ണമായും നിര്‍മിച്ചു കഴിഞ്ഞിട്ടില്ലാത്ത വണ്‍:വണ്‍ കാറിനെക്കുറിച്ച് ഇതുവരെ വെളിപ്പെടാത്ത ചിലതെല്ലാം വോണ്‍ പുറത്തുവിട്ടിട്ടുമുണ്ട്.

കാറിന് നല്‍കിയിരിക്കുന്ന വണ്‍:വണ്‍ എന്ന പേര് പവറിന്റെയും ഭാരത്തിന്റെയും അനുപാതമാണെന്ന് വ്യക്തമാക്കുന്നു വോണ്‍. ഈ അനുപാതം വാഹനത്തില്‍ കയറുന്ന ഡ്രൈവറുടെയും നിറച്ച ഇന്ധനത്തിന്റെയും ഭാരം കണക്കിലെടുക്കാതെയുള്ളതാണ്. ബുഗാട്ടി വെയ്‌റോണിനെ വെല്ലാനൊരുങ്ങുന്ന ഈ കൊയെഗ്നിസെഗ് കാറിനെക്കുറിച്ച് കൂടുതലറിയാം താഴെ ഗാലറിയില്‍.

Koenigsegg One:1 Top Speed To Exceed Bugatti Veyron

വെകിളി പിടിച്ച 1400 കുതിരകളെ പൂട്ടിയ വി8 എന്‍ജിനാണ് വാഹനത്തിനുള്ളത്. 1400 കിലോഗ്രാം ഭാരമുള്ളതാണ് വാഹനം. ഇതാണ് 'ഒന്ന് അനുപാതം ഒന്ന്' എന്ന പേരിനു പിന്നിലെ സംഗതി. ഇത്തരത്തില്‍ ഭാരവും പവറും ഒരേ അനുപാതം സൂക്ഷിക്കുന്ന, ലോകത്തിലെ ആദ്യത്തെ കാറാണ് ഇതെന്ന് കൊയെഗ്നിസെഗ് അവകാശപ്പെടുന്നു.

Koenigsegg One:1 Top Speed To Exceed Bugatti Veyron

ബുഗാട്ടി വെയ്‌റോണിനെ ഈ കാറിന് മറികടക്കാന്‍ കഴിയുമെന്നാണ് കൊയെഗ്നിസെഗ് അവകാശപ്പെടുന്നത്. ഉല്‍പാദനം പൂര്‍ത്തിയായിട്ടില്ല ഈ കാര്‍, അതിനാല്‍ത്തന്നെ ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ല. മണിക്കൂറില്‍ 450 കിലോമീറ്ററിലധികം വേഗത്തില്‍ പറക്കാന്‍ വണ്‍:വണ്‍ സജ്ജമാണെന്ന് കണ്ടെത്തിയത് ചില ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ വഴിയാണ്.

Koenigsegg One:1 Top Speed To Exceed Bugatti Veyron

വെയ്‌റോണിനെ മറികടക്കുന്നത് മാത്രമാവില്ല വണ്‍:വണ്‍ ചെയ്യുക. 0-200 കിലോമീറ്റര്‍, 0-300 കിലോമീറ്റര്‍, 0-400 കിലോമീറ്റര്‍ എന്നിവയിലെല്ലാം കൊയെഗ്നിസെഗ് വണ്‍:വണ്‍ റെക്കോഡ് സ്ഥാപിക്കും.

Koenigsegg One:1 Top Speed To Exceed Bugatti Veyron

വെറും 20 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വണ്‍:വണ്‍ സജ്ജമായിരിക്കും. ബുഗാട്ടി വെയ്‌റോണ്‍ ഇതിന് 45 സെക്കന്‍ഡ് എടുക്കുന്നുണ്ട് എന്നതോര്‍ക്കുക. കൊയെഗ്നിസെഗ് വണ്‍:വണ്ണിന് 20 ലക്ഷം ഡോളര്‍ വില കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.

Most Read Articles

Malayalam
English summary
Koenigsegg One:1 is an upcoming hypercar model from the Swedish exoctic car maker, based on the existing Agera R model.
Story first published: Thursday, October 3, 2013, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X