ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍ ഇന്ത്യയിലേക്ക്

Posted By:

ഗാരേജില്‍ മാത്രമല്ല പാടത്തും ഒരു ലംബോര്‍ഗിനി കൊണ്ടിടാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. പ്രത്യേകിച്ച് പഞ്ചാബ് പോലുള്ള സ്ഥലങ്ങളിലെ കോടീശ്വരന്മാരായ ജന്മി കര്‍ഷകര്‍ക്ക് ഇത്തരം ആഗ്രഹങ്ങള്‍ കൂടുതലാണ്. അവരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ലംബോര്‍ഗിനി ട്രാക്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു.

രാജ്യത്തിന്‍റെ വിപണി പ്രീമിയം ട്രാക്ടറുകളെ താങ്ങാന്‍ തക്ക താക്കത്തുള്ളതായി വളര്‍ന്നിട്ടുണ്ടെന്നാണ് ലംബോര്‍ഗിനിയുടെ വിലയിരുത്തല്‍. ഏതെല്ലാം മോഡലുകളാണ് ഇന്ത്യയിലെത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് കമ്പനി ഇപ്പോഴും തീരുമാനത്തിലെത്തയിട്ടില്ല. ഇന്ത്യയിലെ വിലനിലവാരത്തെക്കിറിച്ച് എന്തെങ്കിലും പറയാന്‍ സമയമായിട്ടില്ല എന്നാണ് ലംബോര്‍ഗിനി ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. തങ്ങള്‍ വിഷയം പഠിച്ചുവരികയാണ് എന്നും അവര്‍ അറിയിക്കുന്നു.

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി യാത്ര തുടങ്ങിയത് ട്രാക്ടറുകളിലാണ് എന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. കമ്പനിയുടെ സ്ഥാപകനായ ഫെറുക്സിയോ ലംബോര്‍ഗിനിക്ക് തന്‍റെ ഫെരാരി കാറിന്‍റെ നിര്‍മിതിയിലുണ്ടായ അതൃപ്തിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തന്‍റെ ട്രാക്ടറുകളില്‍ ഉപയോഗിക്കുന്ന അതേ ക്ലച്ച് സംവിധാനം തന്നെയാണ് ഫെരാരി തങ്ങളുടെ സ്പോര്‍ട്സ് കാറുകളില്‍ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കിയ ഫെറുക്സിയോ അത് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ഫെരാരിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ കൈയില്‍ ഇതേ ഉള്ളൂ എന്ന മറുപടിയാണ് ഫെറുക്സിയോയ്ക്ക് ലഭിച്ചത്. അത്യന്തം വിഷണ്ണനും കുണ്ഠിതമനസ്കനുമായിത്തീര്‍ന്ന അദ്ദേഹം മികച്ച സ്പോര്‍ട്സ് കാറുകള്‍ നിര്‍മിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടു.

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി 350ജിടിയില്‍ തുടങ്ങിയ ആ യാത്ര ഇന്ന് ലംബോര്‍ഗിനി വെനിനോയില്‍ എത്തിനില്‍ക്കുകയാണ്. ഇതിനിടയില്‍ തങ്ങളുടെ ട്രാക്ടര്‍ വിഭാഗത്തെയും കാര്യമായി പരിചരിച്ചുപോന്നു ലംബോര്‍ഗിനി.

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ഇന്ന് ലൈഫ്‍‍സ്റ്റൈല്‍ ഓഫ് റോഡ് വാഹനമായി ഉപയോഗിക്കാവുന്ന പ്രീമിയം ട്രാക്ടറുകളടക്കം നിര്‍മിക്കുന്ന ലോകപ്രശസ്തമായ ട്രാക്ടര്‍ നിര്‍മാതാവാണ് ലംബോര്‍ഗിനി.

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

നിലവില്‍ എസ്‍ഡിഎഫ് ഇന്ത്യ, ലംബോര്‍ഗിനി ട്രാക്ടറുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ട്. വലിയ തോതില്‍ പ്രാദേശിക ഉല്‍പന്നങ്ങളെ ആശ്രയിച്ചുള്ള ഈ ട്രാക്ടറുകള്‍ കഴിഞ്ഞ വര്‍ഷം 6000 യൂണിറ്റ് വിറ്റഴിച്ചു. 10 ലക്ഷത്തിന്‍റെ പരിധിയില്‍ വരുന്നവയാണ് ഈ ട്രാക്ടറുകള്‍.

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി പ്രീമിയം ട്രാക്ടറുകള്‍

ലംബോര്‍ഗിനി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് പ്രീമിയം ട്രാക്ടറുകളാണ്. ഇവ, വന്‍ കൃഷിയുടമകള്‍, കൃഷിയില്‍ താല്‍പര്യമുള്ള പണക്കാര്‍ തുടങ്ങിയവര്‍ക്കും ഗോള്‍ഫ് കോഴ്സുകള്‍, ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്.

English summary
Lamborghini is planning to launch their premium tractors in India.
Story first published: Friday, April 19, 2013, 12:24 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark