റോഡ്‌സ്റ്റര്‍: വെനിനോയുടെ അടപ്പൂരിയത്
മക്‌ലാറന്‍ പി1, ഫെരാരി ലാഫെരാരി എന്നീ കൊടും ഭീകരന്മാര്‍ക്കൊപ്പം കഴിഞ്ഞ ജനീവയിലാണ് ലംബോര്‍ഗിനി വെനിനോ അവതരിച്ചത്. ലാഫെരാരി 499 എണ്ണവും മക്‌ലാറന്‍ പി1 375 എണ്ണവും ഉല്‍പാദിപ്പിച്ചപ്പോള്‍ ലംബോര്‍ഗിനി വെനിനോയുടെ വെറും 3 പതിപ്പുകള്‍ മാത്രമാണ് പുറത്തിറങ്ങിയത്. മണിക്കൂറില്‍ 355 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന് ഒരു ടോപ് ലെസ്സ് പതിപ്പ് പുറത്തിറങ്ങിയതാണ് പുതിയ വാര്‍ത്ത.
'അന്തംവിട്ട ഡ്രൈവിംഗ് അനുഭൂതി പകരുന്ന'തെന്ന വിശേഷണത്തോടെയാണ് പുതിയ ലംബോര്‍ഗിനി വെനിനോ റോഡ്‌സ്റ്റര്‍ അവതരിച്ചിരിക്കുന്നത്.

6.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വെനിനോ റോഡ്‌സ്റ്ററിനുള്ളത്. ഈ എന്‍ജിന്‍ 740 കുതിരകളുടെ കരുത്ത് പകരുന്നു. കാര്‍ബണ്‍ ഫൈബറിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

7 സ്പീഡ് സ്വീക്വന്‍ഷ്യല്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ വഴി എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നു. ഫോര്‍ വീല്‍ ഡ്രൈവ് (പെര്‍മനന്റ്) ആണ് റോഡ്‌സ്റ്റര്‍.

1,490 കിലോഗ്രാം ഭാരമുണ്ട് ഈ വാഹനത്തിന്.

100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.9 സെക്കന്‍ഡ് സമയമാണ് വെനിനോ എടുക്കുക.

പരമാവധി വേഗത മണിക്കൂറില്‍ 354 കിലോമീറ്ററാണ്.

ലംബോര്‍ഗിനി വെനിനോ വെറും 3 യൂണിറ്റ് മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂവെന്ന് പറഞ്ഞല്ലോ. റോഡ്‌സ്റ്റര്‍ 9 യൂണിറ്റ് മാത്രമാണ് പുറത്തിറക്കുക.

ഇന്ത്യന്‍ നിലവാരത്തില്‍ വാഹനത്തിന് 32.66 കോടി രൂപ വിലവരും.


Click it and Unblock the Notifications








