അബൂദാബിയിലെ ഇറ്റാലിയന്‍ നാവികസേന കപ്പലില്‍ വെനിനോ ലോഞ്ച്

Posted By:

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ ലംബോര്‍ഗിനിക്ക് മധ്യേഷ്യന്‍ മേഖലകളില്‍ വലിയ വിപണിയാണുള്ളത്. രണ്ടുദിവസം മുമ്പ് അബൂദാബിയില്‍ വെച്ച് ഒരല്‍പം വിചിത്രമായ ഒരു ലോഞ്ച് സംഘടിപ്പിക്കപ്പെട്ടു. അബൂദാബിയിലെ മിന സയിദ് തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്ന ഒരു ഇറ്റാലിയന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലിലാണ് ലംബോര്‍ഗിനി വെനിനോ പ്രദര്‍ശിപ്പിച്ചത്.

പ്രമുഖരായ കുറച്ചുപേരാണ് ലോഞ്ചിന് സന്നിഹിതരായിരുന്നത്. യുഎഇ-യിലെ ഇറ്റലിയുടെ അംബാസ്സഡറായ ജ്യോര്‍ജിയോ സ്റ്റാറേസ്, നീവികസേന അഡ്മിറല്‍ പോളോ ട്ര്യൂ എന്നിവരായിരുന്നു പ്രധാന അതിഥികള്‍.

Lamborghini Veneno Roadster Showcased On Aircraft Carrier

മധ്യേഷ്യന്‍ നഗരങ്ങള്‍ ലംബോര്‍ഗിനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ്. ഇതുതന്നെയാണ് ഇത്തരമൊരാഘോഷം അവിടെ സംഘടിപ്പിക്കാനുണ്ടായ കാരണവും.

Lamborghini Veneno Roadster Showcased On Aircraft Carrier

പരിപാടി ഉദ്ഘാടനം ചെയ്തത് പാട്ടുകാരിയും നടിയുമായ ബോനെല്ലിയാണ്. ഇറ്റാലിയന്‍ ദേശീയഗാനം ബോനല്ലി ആലപിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ബോനല്ലിയുടെ പാട്ടിനു ശേഷം ഫാഷന്‍ ഡിസൈനറായ ഗിയാദ കുര്‍ത്തിയുടെ പത്ത് പ്രധാന വര്‍ക്കുകള്‍ അവതരിപ്പിക്കപ്പെട്ടു.

Lamborghini Veneno Roadster Showcased On Aircraft Carrier

4.47 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ലംബോര്‍ഗിനി വെനിനോയ്ക്കുള്ളത്. പ്രത്യേക പതിപ്പായി പുറത്തിറങ്ങിയ ആ മോഡല്‍ ലംബോര്‍ഗിനി അവന്റഡോറിനെ ആധാരമാക്കിയാണ് നിര്‍മിച്ചത്. വെറും ഒമ്പത് മോഡലുകള്‍ മാത്രമേ ഈ വാഹനത്തിനുണ്ടായിരിക്കൂ.

Lamborghini Veneno Roadster Showcased On Aircraft Carrier

അവന്റഡോറിലെ 6.5 ലിറ്റര്‍ വി12 എന്‍ജിന്‍ തന്നെയാണ് ഈ കാര്‍ മോഡലിലും ഘടിപ്പിച്ചിട്ടുള്ളത്. 740 കുതിരകളുടെ കരുത്ത് വാഹനത്തിനുണ്ട്.

കൂടുതല്‍... #lamborghini #ലംബോര്‍ഗിനി
English summary
a special Italian evening event held on December 1st Lamborghini launched the Veneno Roadster from an in an Italian Naval aircraft carrier, Nave Cavour at Abu Dhabi's Mina Zayed port.
Story first published: Tuesday, December 3, 2013, 16:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark