ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ പിക്കപ്പ് ട്രക്ക് വരുന്നു

Posted By:

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്‌യുവിയുടെ ജീവിതം 2015-ഓടെ ഓവസാനിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാഹനം എന്നാല്‍ പൂര്‍ണമായും പിന്‍വാങ്ങുകയില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. മറ്റൊരു രൂപത്തില്‍, കൃത്യമായി പറഞ്ഞാല്‍, ഒരു പിക്കപ് ട്രക്കിന്റെ രൂപത്തില്‍, ഈ വാഹനം നമ്മുടെ നിരത്തുകളിലെത്തും.

ലാന്‍ഡ് റോവര്‍ ഡിസൈന്‍ തലവനായ ജെറി മക്ഗവേണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിക്കപ്പ് ട്രക്കടക്കം കുറച്ച് ബോഡി ടൈപ്പുകള്‍ ഡിഫന്‍ഡര്‍ ഡിസൈനിനെ ആധാരമാക്കി നിര്‍മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വാഹനം പക്ഷെ, നിരത്തുകളിലെത്തണമെങ്കില്‍ 2017 വരെ കാത്തിരിക്കണം.

Land Rover Defender Pickup Truck

ഡിഫന്‍ഡറിന്റെ ഒരു കൂപെ പതിപ്പും ഇക്കൂട്ടത്തില്‍ നിര്‍മിക്കപ്പെടുമെന്നാണ് അറിയുന്നത്. 7, 5 സീറ്റര്‍ പതിപ്പുകളും ഒരു നാല് ഡോറുള്ള പതിപ്പും നിര്‍മിക്കുന്നുണ്ട്.

ഫോക്‌സ്‌വാഗണ്‍ ആമറോക്ക് പോലുള്ള പിക്കപ്പ് ട്രക്കുകളെ നേരിടാന്‍ സന്നാഹപ്പെട്ടതായിരിക്കും വാഹനം.

English summary
The next generation Land Rover Defender, or whatever they decide to call its successor, will also sport a pickup truck variant.
Story first published: Saturday, December 7, 2013, 17:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark