ഡിഫന്‍ഡര്‍ യുഗം അവസാനിക്കുന്നു

വിഖ്യാതമായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്‌യുവി വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ്. രണ്ട് വര്‍ഷത്തിനപ്പുറം ഈ എസ്‌യുവിക്ക് ആയുസ്സുണ്ടാവില്ലെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു കഴിഞ്ഞു.

2015-ല്‍ ഉല്‍പാദനം പൂര്‍ണമായും അവസാനിപ്പിക്കും. യുകെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ സോലിഹുള്‍ ഫാക്ടറിയില്‍ നിന്ന് അവസാനത്തെ ഡിഫന്‍ഡര്‍ ഡിസംബര്‍ മാസത്തില്‍ പുറത്തിറങ്ങും.

ദശകങ്ങള്‍ നീണ്ട യാത്രയില്‍ ഒരിക്കല്‍ പോലും ഡിഫന്‍ഡര്‍ അതിന്റെ അടിസ്ഥാന ശില്‍പ തത്വശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുകയുണ്ടായില്ല. ലോകത്തിലെ ഏറ്റവും 'റഗ്ഗഡ്' വാഹനങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍നിരയിലായി ഡിഫന്‍ഡര്‍ എക്കാലത്തും നിലകൊണ്ടു. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിലൂടെ നമുക്കൊന്ന് നടന്നും ഓടിയും നോക്കാം.

ഹരിതരാഷ്ട്രീയം

ഹരിതരാഷ്ട്രീയം

ലാന്‍ഡ് റോവറിന്റെ പിന്‍വാങ്ങലിന് കാരണം യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ശക്തിയാര്‍ജിച്ചു വരുന്ന ഹരിതരാഷ്ട്രീയമാണെന്നു പറയാം. ആഗോളതാപനത്തെ ചെറുക്കുന്നതിനായി കടുത്ത കരിമ്പുകനിയമങ്ങള്‍ കൊണ്ടുവരികയാണ് ഓരോ യൂറോപ്യന്‍ രാഷ്ട്രവും. പുതിയ കരിമ്പുകച്ചട്ടങ്ങള്‍ക്കനുസൃതമായി വാഹനത്തെ മാറ്റിത്തീര്‍ക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതുണ്ട്. അവയിലൊന്നാണ് ഡിഫന്‍ഡറിന്റെ ഡിസൈന്‍.

കരിമ്പുകച്ചട്ടം

കരിമ്പുകച്ചട്ടം

നിലവിലെ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലത്തെ കരിമ്പുക നിയമങ്ങളെ അനുസരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ജാഗ്വര്‍ ലാന്‍ഡ് റോവറിനെ എത്തിച്ചത്. കരിമ്പുകച്ചട്ടങ്ങള്‍ വേണ്ടവിധം പാലിക്കാത്തതിനാല്‍ ഡിഫന്‍ഡര്‍ ഇന്ന് യുഎസ് വിപണിയില്‍ വില്‍ക്കിന്നില്ല എന്നും അറിയുക.

ഡിഫൻഡറിന്റെ വില്ലീസ് ചരിത്രം

ഡിഫൻഡറിന്റെ വില്ലീസ് ചരിത്രം

1983ലാണ് ഡിഫന്‍ഡര്‍ മറ്റ് ചില പേരുകളില്‍ ആദ്യമായി വിപണിയിലെത്തുന്നതെങ്കിലും വാഹനത്തിന് ആറേഴു പതിറ്റാണ്ട് പിന്നിലേക്ക് നീളുന്ന ചരിത്രമുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളത്തിനു വേണ്ടി നിര്‍മിക്കപ്പെട്ട വില്ലീസ് ജീപ്പില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഡിഫന്‍ഡറിന്റെ അടിസ്ഥാന ഡിസൈന്‍ സ്വീകരിക്കപ്പെടുന്നത്. 1941 മുതല്‍ 45 വരെയുള്ള വര്‍ഷങ്ങളില്‍ അമേരിക്കന്‍ പട്ടാളത്തില്‍ വില്ലീസ് ജീപ്പ് സ്തുത്യര്‍ഹമാം വണ്ണം പണിയെടുത്തു.

Land Rover To End Defender Production Within Two Years

വില്ലീസിനെ ആധാരമാക്കിയുള്ള ലാന്‍ഡ് റോവര്‍ മോഡലുകള്‍, സീരീസ് വണ്‍, ടി എന്നിങ്ങനെയുള്ള പേരുകളില്‍ 1948 മുതല്‍ വിപണിയിലെത്തിത്തുടങ്ങി.

Land Rover To End Defender Production Within Two Years

1983ലാണ് ഇന്നത്തെ ലാന്‍ഡ് റോവറിന്റെ ഡിസൈന്‍ തീമില്‍ ആദ്യത്തെ വാഹനം വരുന്നത്. ലാന്‍ഡ് റോവര്‍ നയന്റി, ലാന്‍ഡ് റോവര്‍ വണ്‍ ടെന്‍ എന്നിങ്ങനെയായിരുന്നു പേരുകള്‍. ലാന്‍ഡ് റോവര്‍ 90യുടെ വീല്‍ ബേസ് 90 ഇഞ്ചായിരുന്നു. ലാന്‍ഡി റോവര്‍ 110ന്റെ വീല്‍ ബേസ് 110 ഇഞ്ചും.

Land Rover To End Defender Production Within Two Years

ലാന്‍ഡ് റോവറിന് ധാരാളം മോഡലുകളുണ്ടായിരുന്നില്ല അക്കാലത്ത്. റെയ്ഞ്ച് റോവറും ഡിഫന്‍ഡറും മാത്രം നിരത്തുകളിലിറങ്ങി. പിന്നീടാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവര്‍ വരുന്നത്. 1989ല്‍.

Land Rover To End Defender Production Within Two Years

ഇതിനു പിന്നാലെ 1991ല്‍ നയന്റി, വണ്‍ടെന്‍ മോഡലുകളെ ഡിഫന്‍ഡര്‍ 90 എന്നും ഡിഫന്‍ഡര്‍ 110 എന്നും പേരിട്ടു വിളിക്കാന്‍ തുടങ്ങി.

Land Rover To End Defender Production Within Two Years

1983ല്‍ തന്നെ കുറെക്കൂടി നീളമേറിയ വീല്‍ബേസുള്ള മോഡല്‍ കൂടി നിരത്തിലെത്തിച്ചു. 127 ഇഞ്ചായിരുന്നു വീല്‍ബേസ്, ഈ വാഹനത്തെ ലാന്‍ഡ് റോവര്‍ 130 എന്നാണ് വിളിച്ചത്.

Land Rover To End Defender Production Within Two Years

2.25 ലിറ്റര്‍ ശേഷിയുള്ള, സീരീസ് 3 എന്‍ജിന്‍ തന്നെ ഘടിപ്പിക്കുകയായിരുന്നു ആദ്യത്തെ ഡിഫന്‍ഡറില്‍.

Land Rover To End Defender Production Within Two Years

1991ല്‍ ഡിഫന്‍ഡര്‍ എന്ന പേരിലേക്ക് ഈ വാഹനനിര മാറുകയായിരുന്നു.

Land Rover To End Defender Production Within Two Years

2007ലാണ് പിന്നീടൊരു ഗൗരവപ്പെട്ട ഒരു മാറ്റത്തിന് ഡിഫന്‍ഡര്‍ മോഡലുകള്‍ വിധേയമാകുന്നത്. കരുമ്പുകച്ചട്ടങ്ങള്‍ക്ക് വിധയമാക്കുവാനുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയത്. ഫോഡില്‍ നിന്ന് വാങ്ങിയ എന്‍ജിനുകള്‍ ഘടിപ്പിച്ച് പുതിയ ഡിഫന്‍ഡറുകള്‍ നിരത്തിലിറങ്ങി.

Land Rover To End Defender Production Within Two Years

ഇന്റീരിയറിലും ഗൗരവപ്പെട്ട മാറ്റങ്ങള്‍ വന്നു 2007 ഡിഫന്‍ഡറില്‍.

Land Rover To End Defender Production Within Two Years

ഡിഫന്‍ഡറിന് അവസാനത്തെ പുതുക്കല്‍ ലഭിച്ചത് 2011 ഓഗസ്റ്റിലാണ്. ഇക്കാലയളവില്‍ തന്നെ കരിമ്പുകച്ചട്ടങ്ങള്‍ ഡിഫന്‍ഡറിന്റെ ഭാവിയെ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു.

Land Rover To End Defender Production Within Two Years

നിരവധി രാഷ്ട്രങ്ങളിലെ പട്ടാളങ്ങള്‍ ഡിഫന്‍ഡര്‍ മോഡലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗള്‍ഫ് യുദ്ധത്തില്‍ ഇറാക്കിനെതിരായ അമേരിക്കന്‍ നീക്കങ്ങളില്‍ ഡിഫന്‍ഡര്‍ കാര്യമായി ഉപയോഗിക്കപ്പെട്ടു. നഗരങ്ങളിലെ പട്ടാള നീക്കങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനം എന്നായിരുന്നു യുഎസ്സിന്റെ വിലയിരുത്തല്‍ ഡിഫന്‍ഡറിനെപ്പറ്റി.

Most Read Articles

Malayalam
English summary
Production of Land Rover Defender, the iconic SUV from the United Kingdom will come to an end in little over two years.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X