മദ്രാസ് റേസ് ട്രാക്കില്‍ ഇനി എഫ്2 സംഘടിപ്പിക്കാം

Posted By:

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കേണ്ടിയിരുന്ന എഫ് വണ്‍ മത്സരങ്ങളും മോട്ടോജിപി മത്സരങ്ങളുമെല്ലാം അപ്രതീക്ഷിതമായ ഓരോ കാരണങ്ങള്‍ മൂലം മാറ്റിവെക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്തത് രാജ്യത്തെ മോട്ടോര്‍സ്‌പോര്‍ട് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയില്‍ ഒരു നല്ല വാര്‍ത്ത വരുന്നത് മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ നിന്നാണ്.

കാല്‍ നൂറ്റാണ്ടോളം പിന്നിട്ട ഈ ട്രാക്ക് ഫോര്‍മുല 2 മത്സരങ്ങളും മോട്ടോജിപി മത്സരങ്ങളും സംഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കരിച്ചതായി അറിയുന്നു.

To Follow DriveSpark On Facebook, Click The Like Button

ഇരുങ്ങാട്ടുകോട്ടൈ റേസ് ട്രാക്ക് അഥവാ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്ക് സ്ഥാപിക്കപ്പെടുന്നത് 1980കളിലാണ്. 3.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ട്രാക്കില്‍ പരിശീലിച്ചാണ് നരൈന്‍ കാര്‍ത്തികേയനും കരുണ്‍ ഛന്ദോക്കുമെല്ലാം വളര്‍ന്നത്.

ട്രാക്കിന്റെ മൊത്തം ദൈര്‍ഘ്യത്തില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. 3.9 കിലോമീറ്ററാണ് പുതുക്കിയ ട്രാക്ക്. രണ്ട് സ്വതന്ത്രമായ സര്‍ക്യൂട്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണിത്. ഈസ്റ്റ് സര്‍ക്യൂട്ട് 1.99 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. വെസ്റ്റ് സര്‍ക്യൂട്ടിന് 1.87 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഓരോ സര്‍ക്യൂട്ടിനും പിറ്റ് ഗാരേജുകളും പാഡോക്കുകളുമുണ്ട്.

Madras Motor Race Track Upgraded

റേസ് ട്രാക്കുകള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയായ എഫ്‌ഐഎ-യുടെ സാക്ഷ്യപത്രം ലഭിച്ചതോടെ ഫോര്‍മുല2 മത്സരങ്ങള്‍ക്കും മോട്ടോജിപി മത്സരങ്ങള്‍ക്കും ഇനി ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ റേസ്ട്രാക്ക് വേദിയാകും എന്നു കരുതാം.

ഇപ്പോള്‍ രാജ്യത്ത് രണ്ട് അന്താരാഷ്ട്ര നിലവാരമുള്ള റേസ് ട്രാക്കുകളായി.

English summary
Madras Motor Race Track has been revamped to comply with FIA Grade 2 race track standard.
Story first published: Thursday, August 22, 2013, 17:10 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark