മഹീന്ദ്രയുടെ ആദ്യ ഇന്റര്‍സിറ്റി ബസ്സ് ടെസ്റ്റ് ചെയ്യുന്നു

Posted By:

മഹീന്ദ്രയുടെ ആദ്യ ഇന്റര്‍സിറ്റി ബസ് ടെസ്റ്റ് ചെയ്യുന്നു. കമ്പനിയുടെ ഛക്കന്‍ പ്ലാന്റിന്റെ പരിസരങ്ങളില്‍ ടെസ്റ്റിംഗ് നടക്കുന്നതിന്റെ ചാരപ്പടങ്ങള്‍ ലഭ്യമാണ്. മോട്ടോര്‍ബാഷ് ബ്ലോഗിലെ സുഹൃത്തുക്കളാണ് ഇവ സംഘടിപ്പിച്ചത്.

മഹീന്ദ്ര ട്രക്‌സ് ആന്‍ഡ് ബസ്സസ് ലിമിറ്റഡിന്റെയാണ് ഈ നിര്‍മിതി. മഹീന്ദ്ര ബസ്സുകളില്‍ ഏറ്റവും ആഡംബരമേറിയ പതിപ്പായിരിക്കും ഇത്.

Mahindra Intercity Bus Is Testing

നിലവില്‍ ടൂറിസ്റ്റര്‍ എന്ന ബ്രാന്‍ഡില്‍ കുറച്ച് ബസ്സുകള്‍ മഹീന്ദ്ര നിരത്തുകളിലെത്തിക്കുന്നുണ്ട്.

Mahindra Intercity Bus Is Testing

പല വലിപ്പത്തിലുള്ളവയാണ് ടൂറിസ്റ്റര്‍ ബസ്സുകള്‍. 16 സീറ്റര്‍ മുതല്‍ 25, 32, 40 സീറ്ററുകള്‍ വരെ ഈ ലൈനപ്പിലുണ്ട്. 2.5 ലിറ്റര്‍, 2.6 ലിറ്റര്‍, 3.3 ലിറ്റര്‍ എന്‍ജിനുകളുമായിട്ടാണ് ഈ ബസ്സുകള്‍ നിരത്തിലെത്തുന്നത്. ഇപ്പോള്‍ ടെസ്റ്റ് ചെയ്യുന്ന ബസ്സിന് 7.2 ലിറ്റര്‍ എന്‍ജിനായിരിക്കും ഘടിപ്പിക്കുക എന്നാണ മനസ്സിലാക്കാനാവുന്നത്.

Mahindra Intercity Bus Is Testing

25 സീറ്റര്‍ ടൂറിസ്റ്ററിന് ഒരു സിഎന്‍ജി പതിപ്പും ലഭ്യമാക്കുന്നുണ്ട്. ഇത്തവണ ടെസ്റ്റ് ചെയ്യുന്നതായി പിടിക്കപ്പെട്ടിട്ടുള്ള ഈ ബസ്സ് ഇന്റര്‍സിറ്റി എന്ന പേരിലാണ് നിരത്തിലിറങ്ങുക.

ചിത്രത്തില്‍ മഹീന്ദ്ര കോസ്മോ ബസ്

ചിത്രത്തില്‍ മഹീന്ദ്ര കോസ്മോ ബസ്

ടൂറിസ്റ്റര്‍ ബസ്സിന് മുകളിലായിരിക്കും വിലയിലും മറ്റ് സന്നാഹങ്ങളിലും ഇന്റര്‍സിറ്റി നിലപാടെടുക്കുക. ടാറ്റയെപ്പോലുള്ള കമ്പനികള്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള ബസ്സ് മാര്‍ക്കറ്റില്‍ സ്വന്തം ഇടം കണ്ടെത്താനുള്ള ശക്തമായ പദ്ധതികളാണ് മഹീന്ദ്ര നടപ്പാക്കി വരുന്നത്.

സോഴ്സ്

English summary
Mahindra is testing its first intercity bus in Chakkan.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark