മഹീന്ദ്ര ക്വണ്‍ടോ ഡിസ്‌കൗണ്ട് പ്രഖ്യാപനം

Posted By:

മഹീന്ദ്ര ക്വണ്‍ടോ വിപണിയിലെത്തിയത് വന്‍ ആഘോഷമായി മാറിയിരുന്നു. എന്നാല്‍, റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ വാഹനങ്ങളുടെ വിപണി പ്രവേശത്തിനു ശേഷം ഈ വാഹനത്തിന്റെ നില അല്‍പം പരുങ്ങിലിലാണ്. മാസാവനങ്ങളില്‍ വരുന്ന വില്‍പനക്കണക്കുകള്‍ ഇതിന് തെളിവാണ്. വിലയുടെ കാര്യത്തില്‍ ക്വണ്‍ടോയ്ക്ക് വലിയ വെല്ലുവിളിയാണ് ക്വണ്‍ട്രോ ഉയര്‍ത്തുന്നത്.

ഈ പ്രതിസന്ധി മറികടക്കാന്‍ മഹീന്ദ്ര വാഹനത്തിനുമേല്‍ വന്‍ ഓഫറുകള്‍ ചൊരിയുകയാണ് കമ്പനി. വിവിധ മാധ്യമങ്ങളിലൂടെ ഇക്കാര്യം മഹീന്ദ്ര ഉപഭോക്താക്കളെ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Mahindra Quanto Discounts

പരസ്യങ്ങള്‍ പറയുന്നത് 44,000 രൂപയുടെ നേട്ടത്തെക്കുറിച്ചാണ്. എല്ലാം കാഷ് ഡിസ്‌കൗണ്ടായി നല്‍കുന്നില്ല എന്ന്ത് പ്രത്യേകം ഓര്‍ക്കുക.

Mahindra Quanto Discounts

സൗജന്യ ഇന്‍ഷൂറന്‍സാണ് വാഗ്ദാനങ്ങളിലൊന്ന്.

Mahindra Quanto Discounts

എക്‌സ്‌ചേഞ്ച് ഓഫറായി 10,000 രൂപ നല്‍കും.

Mahindra Quanto Discounts

കോര്‍പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 6,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

Mahindra Quanto Discounts

മഹീന്ദ്ര ക്വണ്‍ടോയുടെ തിരുവനന്തപുരത്തെ ഓണ്‍റോഡ് വിലയാണ് താഴെ

സി2 - 7,10,823

സി4 - 7,71,586

സി6 - 8,27,022

സി8 - 8,85,256

English summary
Mahindra has announced a Rs. 44,000 discount offers on Mahindra Quanto compact SUV.
Story first published: Thursday, July 18, 2013, 12:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark