മഹീന്ദ്ര രേവ ഫോര്‍മുല ഇ ട്രാക്കിലേക്ക് ഒരുങ്ങുന്നു

മഹീന്ദ്ര രേവ റേസ് ട്രാക്കിലേക്ക് പുറപ്പെടുന്നു! 2014 ഫോര്‍മുല ഇ മത്സരങ്ങളുടെ ട്രാക്കിലേക്കാണ് മഹീന്ദ്ര രേവ തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം സെപ്തംബറിലാണ് മത്സരം നടക്കുക. വിഷയത്തില്‍ മഹീന്ദ്രയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും കമ്പനിക്കകത്തു നിന്നുള്ള ചിലരില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

ഫോര്‍മുല ഇ മത്സരങ്ങള്‍ നടത്തുന്ന എഫ്‌ഐഎ-യുടെ തലവന്‍ അല്‍ജാന്‍ഡ്രോ അഗാഗുമായി മഹീന്ദ്ര രേവ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്. ഇലക്ട്രിക് കാറുകള്‍ മാത്രം മത്സരിക്കുന്ന ഫോര്‍മുല ഇ-യില്‍ വില്യംസ്, മക്‌ലാറന്‍ എന്നീ കമ്പനികളാണ് സാങ്കേതികത പ്രദാനം ചെയ്യുക. ആദ്യത്തെ ഇലക്ട്രിക് കാര്‍ റേസ് ആകയാല്‍ 2014ല്‍ 'വണ്‍ മേക്ക്' ആയാണ് നടത്തുക.

"വണ്‍ മേക്ക് "

വണ്‍ മേക്ക് മത്സരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരേ സാങ്കേതികതയില്‍ നിര്‍മിക്കപ്പെട്ട കാറുകളുടെ മത്സരം എന്നാണ്. ആദ്യത്തെ റേസ് ആയതുകൊണ്ട് ആരും കാര്യമായി തയ്യാറെടുത്തിട്ടില്ല എന്നതിനാലാണ് സാങ്കേതികത പ്രദാനം ചെയ്യുന്നതിനായി ഓമ്മുരണ്ട് കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കാരണത്താല്‍ 2014ലെ മത്സരം ഡ്രൈവര്‍മാര്‍ തമ്മിലുള്ളതായിരിക്കും എന്നുറപ്പിക്കാം.

Mahindra Reva Readying For 2014 Formula-E

2015 മുതല്‍ സ്വന്തമായി നിര്‍മിച്ച് കാറുമായി ടീമുകള്‍ക്ക് മത്സരത്തിനിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 മത്സരങ്ങള്‍ക്ക് സാങ്കേതികത നല്‍കുന്ന മക്‌ലാറന്‍, വില്യംസ് എന്നിവരുമായി മഹീന്ദ്ര ചര്‍ച്ച നടത്തിയിട്ടുണ്ട്.

Mahindra Reva Readying For 2014 Formula-E

10 റേസുകളാണ് അടുത്ത വര്‍ഷം നടക്കുക. ലണ്ടന്‍, മൊണാക്കോ, ബ്യൂനസ് അയേഴേസ്, ലോസ് ഏഞ്ജലസ്, ഹോങ് കോങ് തുടങ്ങിയ ഇടങ്ങളിലായി ഈ റേസുകള്‍ നടക്കും.

Mahindra Reva Readying For 2014 Formula-E

മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി രണ്ടു ടീമുകള്‍ കൂടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രെറ്റി ഓട്ടോസ്‌പോര്‍ട്, ഡ്രാഗണ്‍ രേസിംഗ് എന്നീ കമ്പനികളാണ് അവ.

Mahindra Reva Readying For 2014 Formula-E

ഒരേ ചേസിയില്‍ നിര്‍മിച്ച സമാനമായ എന്‍ജിനും മറ്റ് സവിശേഷതകളുമുള്ള കാറുകളാണ് മത്രത്തിനുണ്ടാവുക. മഹീന്ദ്ര രേവ ടീം മത്സരിക്കും എന്നത് മാത്രമായിരിക്കും 2014 ഫോര്‍മുല ഇ-യില്‍ സംഭവിക്കുന്നത്. 2015 മുതല്‍ സ്വന്തം കാറുകളുമായി മത്സരത്തിന് ചെല്ലാന്‍ സാധിച്ചേക്കും. ആദ്യത്തെ മത്സരങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ ഇലക്ട്രിക് മോട്ടോര്‍, ട്രാന്‍സ്മിഷന്‍ എന്നിവ മക്‌ലാറനാണ് നല്‍കുക. ബാറ്ററികള്‍ വിതരണം ചെയ്യുന്നത് വില്യംസാണ്.

Mahindra Reva Readying For 2014 Formula-E

ഫോര്‍മുല ഇയില്‍ നിക്ഷേപം നടത്തുന്നതു കൊണ്ട് എത്രമാത്രം ഗുണമുണ്ടാകും എന്ന കാര്യം മഹീന്ദ്ര പഠിച്ചു വരികയാണ്. ട്രാക്ക് ടെസ്റ്റുകള്‍ ഈ നവംബര്‍ മുതല്‍ ആരംഭിക്കും. ടെസ്റ്റ് കഴിഞ്ഞ വാഹനങ്ങള്‍ ഏപ്രില്‍ മുതല്‍ ടീമുകള്‍ക്ക് നല്‍കും. ഈ വാഹനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. പവര്‍ ഡെലിവെറി, ബാറ്ററി ഉപഭോഗം തുടങ്ങിയവയുടെ അളവുകളില്‍ ടീമിന്റെ സ്ട്രാറ്റജിക്കനുസരിച്ച് മാറ്റങ്ങള്‍ അനുവദനീയമാണ്.

കരണ്‍ ചന്ദോക്ക്

കരണ്‍ ചന്ദോക്ക്

ഇന്ത്യന്‍ ഡ്രൈവറായ കരണ്‍ ചന്ദോക്കിനെ മഹീന്ദ്ര സമീപിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ബ്രൂണോ സെന്ന, ലൂക്കസ് ഡി ഗ്രാസ്സി, ടിമോഗ്ലോക്ക്, നീല്‍ ജാനി തുടങ്ങിയ ഡ്രൈവര്‍മാരെ ഫോര്‍മുല ഇ ട്രാക്കില്‍ കാണാന്‍ കഴിഞ്ഞേക്കും.

Most Read Articles

Malayalam
English summary
Indian electric car manufacturer Mahindra Reva planning to get into the FIA Formula E championship in 2014.
Story first published: Tuesday, October 1, 2013, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X