എക്‌സ്‌യുവി500 ഗ്രൗണ്ട് ക്ലിയറന്‍സും വിലയും കുറച്ചു

Posted By:

കഴിഞ്ഞ യൂണിയന്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഓട്ടോവിപണിക്ക് ഏറ്റവും വലിയ ആഘാതം നല്‍കിയത് എസ്‌യുവികളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളായിരുന്നു. ബജറ്റിന് ശേഷം കാര്‍നിര്‍മാതാക്കളെല്ലാം വിലവര്‍ധനവിന് നിര്‍ബന്ധിതരായി. ഇന്ത്യയുടെ ഏറ്റവും വലിയ എസ് യു വി നിര്‍മാതാവായ മഹീന്ദ്രയ്ക്ക് ഈ വിലവര്‍ധന ക്ഷീണമായിത്തീര്‍ന്നു.

170 മില്ലിമീറ്ററിലധികം ഗ്രൗണ്ട് ക്ലിയറന്‍സും 4 മീറ്ററിലധികം നീളവും 1,500 സിസിയിലധികം എന്‍ജിന്‍ ശേഷിയുമുള്ള വാഹനങ്ങള്‍ക്ക് 3 ശതമാനം അധികം നികുതി ഏര്‍പ്പാടാക്കുകയായിരുന്നു ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. മഹീന്ദ്രയുടെ വിലകേറ്റിയ എസ് യു വികളില്‍ ഏറ്റവുമധികം വില്‍പനാ പ്രശ്‌നം നേരിടുന്നത് എക്‌സ്‌യുവി500 ആണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ വിട്ടുവീഴ്ച ചെയ്യുകയാണ് മഹീന്ദ്ര.

Mahindra XUV500 Ground Clearance

സ്‌കോര്‍പിയോ അടക്കമുള്ള എസ്‌യുവികളുടെ ഗ്രൗണ്ട് ക്ലിയറന്‍സിലും സമാനമായ മാറ്റങ്ങള്‍ ഉടന്‍ വരുത്തുവാന്‍ സാധ്യതയുണ്ട്. എക്‌സ്‌യുവി500ന്റെ പുതിയ ഗ്രൗണ്ട് ക്ലയറന്‍സ് 160 എംഎം ആയിരിക്കും. മാരുതി ആള്‍ട്ടോ 800ന് ഇതേ ഗ്രൗണ്ട് ക്ലിയറന്‍സാണ് ഉള്ളതെന്ന് ഒരു താരതമ്യത്തിനു വേണ്ടി പറയുന്നു.

Mahidra XUV500 Ground Clearance

നിലവില്‍ 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് എക്‌സ്‌യുവി500ന്. ഇത് 160 എംഎമ്മിലേക്ക് കുറയ്ക്കുകയാണ് മഹീന്ദ്ര ചെയ്യുക.

Mahidra XUV500 Ground Clearance

ഇതുവഴി വാഹനത്തിന്റെ വിലയില്‍ 27,000 മുതല്‍ 33,000 വരെ വില കുറയ്ക്കുവാന്‍ മഹീന്ദ്രയ്ക്ക് സാധിക്കും.

Mahidra XUV500 Ground Clearance

അധികം വൈകാതെ തന്നെ ഗ്രൗണ്ട് ക്ലിയറന്‍സില്‍ മാറ്റം വരുത്തിയ എക്‌സ്‌യുവികള്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

Mahidra XUV500 Ground Clearance

പുതിയ വിലയില്‍ വാഹനത്തിന്റെ വില 10 മുതല്‍ 15 ശതമാനം വരെ ഉയരുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. ഇത്തരമൊരു നീക്കം ഒരു എസ് യു വി നിര്‍മാതാവെന്ന നിലയില്‍ മഹീന്ദ്രയെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്ന് കമ്പനി പറയുന്നു.

Mahidra XUV500 Ground Clearance

മഹീന്ദ്ര എക്‌സ്‌യുവി500ന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളുടെ സാമ്പത്തിക നിലവാരത്തെ തിരിച്ചറിഞ്ഞേ കമ്പനിക്ക് മുമ്പോട്ട് പോകുവാന്‍ കഴിയൂ എന്നും മഹീന്ദ്ര ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

English summary
Mahindra will soon start selling its flagship XUV500 with a new, lowered ground clearance.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark