മാരുതി എര്‍റ്റിഗ ഫെലിസ് ഉടന്‍

Posted By:

മാരുതി എര്‍റ്റിഗയുടെ ഒരു വാര്‍ഷിക പതിപ്പ് 'ഫെലിസ്' എന്ന പേരില്‍ വരാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് ആണ് ഫെലിസിന്‍റെ ബ്രോഷര്‍ അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീരണങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.

എര്‍റ്റിഗ വിപണിയിലെത്തിയതിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുക എന്നതാണ് എര്‍റ്റിഗ ഫെലിസ് വാര്‍ഷിക എഡിഷന്‍റെ ലക്ഷ്യം.

To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Ertiga Feliz

വാഹനത്തിന്‍റെ മിക്ക വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും ലോഞ്ച് തീയതി വെളിവായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12നാണ് എര്‍റിഗ ലോഞ്ച് ചെയ്തത്. ഇത് വെച്ച് കണക്കു കൂട്ടുകയാണെങ്കില്‍ ഫെലിസിന്‍റെ ലോഞ്ച് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

ഒരു വര്‍ഷം മുമ്പ് ലോഞ്ച് ചെയ്ത എര്‍റ്റിഗ ഇന്ന് ഇന്ത്യന്‍ വിപണിയുടെ അവിഭാജ്യ ഘടകമായിത്തീര്‍ന്നിട്ടുണ്ട്. രാജ്യത്തിന്‍റെ ഉപഭോക്താക്കളുടെ രുചികളെ പ്രത്യേകം പരിഗണിച്ച് സുസൂക്കിയുടെയും മാരുതിയുടെയും എന്‍ജിനീയര്‍മാര്‍ ഒരുമിച്ച് സൃഷ്ടിച്ചെടുത്തതാണ് എര്‍റ്റിഗയെ.

തായ്‍ലന്‍ഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിലും എര്‍റ്റിഗ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇന്തോനീഷ്യയില്‍ മസ്ദയുമായി ചേര്‍ന്നാണ് എര്‍റ്റിഗ വിറ്റഴിക്കുന്നത്. അവിടെ സുസൂക്കി ബാഡ്‍ജിന് പകരം മസ്ദ ബാഡ്‍ജ് പതിച്ചാണ് വില്‍പന നടക്കുന്നത്. മസ്ദയുടെ വ്യാപകമായ വില്‍പനാ ശൃംഘല ഉപയോഗപ്പെടുത്തുകയാണ് സുസൂക്കി ചെയ്യുന്നത്.

English summary
Its not yet official, but images of brochures of special edition Maruti Ertiga, Feliz, are been doing the rounds.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark