ഇന്നോവയ്‌ക്കെതിരെ മാരുതിയുടെ രഹസ്യപദ്ധതി

Posted By:

വലിപ്പത്തിലും സന്നാഹങ്ങളുടെയും കാര്യത്തില്‍ ഇന്നോവയോടേല്‍ക്കാന്‍ മാരുതി എര്‍റ്റിഗയ്ക്ക് സാധിക്കില്ല. അത്തരമൊരുദ്ദേശ്യവും ആ വാഹനത്തിനില്ല എന്നതും കാണണം. മാരുതി സുസൂക്കിക്ക് പക്ഷേ, ഇന്നോവയുടെ വിശാലമായ വിപണി കണ്ട് സ്വയം പൊറുക്കാനാവുന്നില്ല. ഒരു ഫുള്‍ സൈസ് എംപിവി പുറത്തിറക്കി ഇന്നോവയെ എതിരിടാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് കമ്പനി.

ആര്‍എക്‌സ് എന്ന രഹസ്യനാമത്തില്‍ മാരുതി സുസൂക്കിയുടെ ഗവേഷണ-വികസന കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ ഫുള്‍സൈസ് എംപിവിയുടേതാണെന്ന് കേള്‍ക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Planning MPV To Rival Innova

പ്രവര്‍ത്തനങ്ങള്‍ കാര്യമായിത്തന്നെ മുന്നേറുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ വര്‍ഷമെടുക്കും ഈ വാഹനം വിപണി പിടിക്കാനെന്നാണ് അറിയുന്നത്.

ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ട കാലം മുതല്‍ തുടരുന്നതാണ് ഇന്നോവ എന്ന മള്‍ട്ടി പര്‍പസ് വാഹനത്തിന്റെ ആധിപത്യം. ഇതിനെ വെല്ലുവാന്‍ താക്കത്തുള്ള ആരുംതന്നെ ഇക്കാലമത്രയും രാജ്യത്തെത്തിയിട്ടില്ല. ഇന്നോവയ്‌ക്കെതിരായി എന്തെങ്കിലും നീക്കം നടത്താന്‍ ശേഷിയുള്ളത് മാരുതിക്കാണെന്ന് വേണമെങ്കില്‍ പറയാം. വില്‍പനാശൃഘലകളുടെ വലിപ്പം ഉപയോഗിച്ച് വാഹനം വിറ്റഴിക്കാന്‍ മാരുതിക്ക് സാധിക്കും. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്നോവയെ എതിരിടാന്‍ മാരുതിക്ക് കഴിയുമോ എന്ന കാര്യമാണ് കാത്തിരുന്നറിയേണ്ടത്.

വാഹനത്തെ സംബന്ധിച്ച് മാരുതിയില്‍ നിന്നുള്ള ചില രേഖകള്‍ ലൈവ് മിന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ മോഡല്‍ ആര്‍എക്‌സിന്റെ ചീഫ് എന്‍ജിനീയറായി സിവി രാമന്‍ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ച രേഖയാണ് മിന്റിന് കിട്ടിയിട്ടുള്ളത്. 

കൂടുതല്‍... #maruti #mpv #മാരുതി #എംപിവി
English summary
Indian automobile sector leader and small car specialists Maruti Suzuki is working on developing a full size MPV that will take on segment leader, Toyota Innova.
Story first published: Thursday, November 28, 2013, 18:08 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark