മാരുതി ഡീസല്‍ കാര്‍ വില്‍പന ഇടിയുന്നു

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Ertiga
ചില മോഡലുകളുടെ ലോഞ്ചുകള്‍ സൃഷ്ടിച്ച ഒറ്റപ്പെട്ട തരംഗങ്ങളല്ലാതെ മെയ് മാസത്തിന്‍റെ കണക്കെടുപ്പില്‍ കാര്യമായൊന്നും പറയാനില്ല കാര്‍ നിര്‍മാതാക്കള്‍ക്ക്. പൊതുവില്‍ കാര്‍ വിപണി ഇടിഞ്ഞ നിലയിലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കി ആഭ്യന്തര വിപണിയില്‍ 13 ശതമാനം ഇടിഞ്ഞതും നേരത്തെ വില്‍പനയില്‍ ആറാം സ്ഥാനത്തായിരുന്ന ഹോണ്ട അമേസ് നല്‍കിയ ഊര്‍ജത്താല്‍ നാലാം സ്ഥാനത്തെത്തിയതുമാണ് കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകളിലെ പ്രധാന വാര്‍ത്തകള്‍.

77,821 യൂണിറ്റാന് മാരുതി സുസൂക്കി മെയ് മാസത്തില്‍ വില്‍പന നടത്തിയത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ വില്‍പനയെ അപേക്ഷിച്ച് 13 ശതമാനത്തിന്‍റെ കുറവാണ്. ഡിസൈര്‍, സ്വിഫ്റ്റ്, എര്‍റ്റിഗ എന്നീ മോഡലുകള്‍ (ഡീസല്‍ പതിപ്പുകളാണ് ഏറെയും ഇവ വില്‍ക്കുന്നത്) വലിയ തോതില്‍ വില്‍പനയിടിവ് പ്രകടിപ്പിച്ചു. എന്നാല്‍, ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നീ മിനികാര്‍ മോഡലുകള്‍ വില്‍പനയില്‍ 5 ശതമാനം കണ്ട് ഉയര്‍ന്നു.

സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡലിന്‍റെ വില്‍പന 29.4% കണ്ടാണ് കുറഞ്ഞിട്ടുള്ളത്. സ്വിഫ്റ്റ് ഡിസൈര്‍ സെഡാനാകട്ടെ 2.5% വില്‍പന കുറഞ്ഞു. എര്‍റ്റിഗ പ്രധാന താരമായ മാരുതിയുടെ യൂട്ടിലിറ്റി സെഗ്മെന്‍റിന്‍റെ വില്‍പനയിടിവ് 44 ശതമാനമാണ്.

ഡീസല്‍ വിലയും പെട്രോള്‍ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉപഭോക്താക്കളുടെ ചുവടുമാറ്റം കൂടി മാരുതി ഡീസല്‍ കാര്‍ വില്‍പനയില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന കാര്യം ആലോചിക്കേണ്ടതാണ്.

English summary
the market leader of Indian automobile sector has shown a downward move in sales in May 2013.
Story first published: Monday, June 3, 2013, 15:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark