മാരുതി സ്റ്റിംഗ്രേ ലോഞ്ച് ചെയ്തു

Posted By:

മാരുതി സുസൂക്കി സ്റ്റിംഗ്രേ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മാരുതി വാഗണ്‍ ആറിന് സമാനമായ ഡിസൈന്‍ ശൈലിയില്‍ വരുന്ന, കൂടുതല്‍ സ്‌പോര്‍ടി സൗന്ദര്യം പേറുന്ന ഈ വാഹനം 4.09 ലക്ഷം രൂപയില്‍ തുടക്കവില കാണുന്നു. വാഗണ്‍ ആര്‍ സ്റ്റിംഗ്രേ എന്ന പേരാണ് നേരത്തെ പൊതുവില്‍ പറയപ്പെട്ടിരുന്നതെങ്കിലും മാരുതി സുസൂക്കി സ്റ്റിംഗ്രേ എന്ന പേരിലാണ് ലോഞ്ച് നടന്നിരിക്കുന്നത്.

രണ്ട് വേരിയന്റുകളില്‍ സ്റ്റിംഗ്രേ വിപണിയില്‍ ലഭ്യമാകും. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ പതിപ്പുകളിലാണ് വരുന്നത്. വിഎക്‌സ്‌ഐ പതിപ്പിന് ഒരു ഓപ്ഷണല്‍ പാക്കേജും നല്‍കും.

എന്‍ജിന്‍

എന്‍ജിന്‍

നേരത്തെ നമ്മള്‍ മനസ്സിലാക്കിയിരുന്നതു പോലെ 1 ലിറ്റര്‍ 3 സിലിണ്ടര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സ്റ്റിംഗ്രേയിലുള്ളത്. 66 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന 20.51 കിലോമീറ്റര്‍ മൈലേജും സ്റ്റിംഗ്രേ നല്‍കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ഘടിപ്പിച്ചിട്ടുള്ളത്.

Maruti Suzuki Stingray Launched

വലിയ എയര്‍ ഡാമും ചെറിയ ഗ്രില്ലുമാണ് സ്റ്റിംഗ്രേയുടെ മുഖത്തിന്റെ സ്വഭാവം നിര്‍മിക്കുന്നത് എന്നുവേണമെങ്കില്‍ പറയാം. കൗതുകത്തോടൊപ്പം ബോള്‍ഡ്‌നെസ്സും ഫീല്‍ ചെയ്യിക്കാന്‍ ഈ മുഖത്തിന് സാധിക്കുന്നുണ്ട്.

അലോയ്കള്‍

അലോയ്കള്‍

ഗണ്‍ മെറ്റല്‍ നിറത്തിലുള്ള അലോയ് വീലുകള്‍ വിഎക്‌സ്‌ഐ പതിപ്പില്‍ ലഭിക്കും.

Maruti Suzuki Stingray Launched

ക്രോം പണികള്‍ നല്‍കിയ ലാംപ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു പിന്‍വശത്ത്. പിന്‍ ഡോര്‍ ഹാന്‍ഡിലില്‍ ക്രോം പൂശിയിട്ടുണ്ട്. സ്റ്റിംഗ്രേ എന്നെഴുതിയിരിക്കുന്നതും കാണാം ഹാന്‍ഡിലില്‍.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഗിയര്‍ ഷിഫ്റ്റ് നോബില്‍ ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്. എസി വെന്റുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ക്രോമിയം പൂശിയിരിക്കുന്നു. തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഓഡിയോ നിയന്ത്രണം സ്റ്റീയറിംഗ് വീലില്‍ നല്‍കുന്നത് നേരത്തെ നമ്മള്‍ മനസ്സിലാക്കിയിരുന്നതുപോലെ ഓപ്ഷണല്‍ ആണ്.

ഇന്‍ഫര്‍മേഷന്‍ ക്ലസ്റ്റര്‍

ഇന്‍ഫര്‍മേഷന്‍ ക്ലസ്റ്റര്‍

സമയാസമയങ്ങളിലെ ഇന്ധനക്ഷമത, ശരാശരി മൈലേജ് തുടങ്ങിയ വിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ക്ലസ്റ്റര്‍ കാണാം. പവര്‍ വിന്‍ഡോകള്‍ വിഎക്‌സ്‌ഐ ട്രിമ്മില്‍ മാത്രം ലഭിക്കുന്നു.

Maruti Suzuki Stingray Launched

ഡ്രൈവര്‍ എയര്‍ബാഗുകള്‍, എബിഎസ് എന്നീ സുരക്ഷാ സന്നാഹങ്ങള്‍ ഓപ്ഷണല്‍ ആണ്. പിന്‍ വൈപ്പര്‍, ഡീ ഫോഗര്‍ എന്നിവ വിഎക്‌സ്‌ഐ ട്രിമ്മിലുണ്ട്.

നിറങ്ങള്‍

നിറങ്ങള്‍

അഞ്ച് നിറങ്ങളില്‍ സ്റ്റിംഗ്രേ ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലൂ, പാഷന്‍ റെഡ്, ഗ്ലസണിംഗ് ഗ്രേ, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍.

വിലകള്‍

വിലകള്‍

മാരുതി സ്റ്റിംഗ്രേ എല്‍എക്സ്ഐ- 4.09 ലക്ഷം

മാരുതി സ്റ്റിംഗ്രേ വിഎക്സ്ഐ - 4.38 ലക്ഷം

മാരുതി സ്റ്റിംഗ്രേ വിഎക്സ്ഐ (ഓപ്ഷണല്‍)- 4.67 ലക്ഷം

English summary
Maruti Suzuki Stingray has made it debut. The Stingray which is a redesigned Wagon R will be sold as a separate model, without the Wagon R name attached to it.
Story first published: Wednesday, August 21, 2013, 14:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark