മാരുതി സുസൂക്കി സ്വിഫ്റ്റിന് ഡിസ്കൗണ്ട്!

മാരുതി സുസൂക്കി സ്വിഫ്റ്റിന് ഡിസ്കൗണ്ട് നല്‍കുന്നു. വിപണിയില്‍ സ്വിഫ്റ്റ് നേരിടുന്ന തിരിച്ചടിയാണ് ഡീലര്‍മാര്‍ ഡിസ്കൗണ്ട് നല്‍കുന്നതിന് പിന്നിലെന്നാണ് അറിയുന്നത്.

സ്വിഫ്റ്റിന്‍റെ ഡീസല്‍ വേരിയന്‍റുകള്‍ക്ക് 5000 രൂപയാണ് ചില ഡീലര്‍മാര്‍ ഡിസ്കൗണ്ട് നല്‍കുന്നത്. സ്വിഫ്റ്റ് ഡിസൈറിന്‍റെ ചില മോഡലുകള്‍ക്കും ഡീലര്‍മാര്‍ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. 10,000 രൂപ വരെയാണ് ഈ കാര്‍ മോഡലിന് നല്‍കുന്ന ഡിസ്കൗണ്ട്. വിവിധ പ്രദേശങ്ങളില്‍ ഈ തുകയില്‍ വ്യത്യാസം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് വലിയൊരളവ് ഡീലര്‍മാരെ അപേക്ഷിച്ചിരിക്കുന്നു.

Maruti Suzuki Swift

2005ല്‍ ലോഞ്ച് ചെയ്തതിന് ശേഷം സ്വിഫ്റ്റ് വിലകുറച്ച് വില്‍ക്കേണ്ടി വരുന്നത് ഇതാദ്യമായിട്ടാണ്. ഇതിന് കാരണങ്ങള്‍ പലതാണ്. വിപണിയില്‍ പൊതുവിലുള്ള മാന്ദ്യമാണ് ഒരു കാരണം. ഇതില്‍ ഇന്ധനവില വര്‍ധനയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയുമെല്ലാം പെടുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ ഓട്ടോവിപണിക്ക് വളരെ അനുകൂലമല്ലെന്നാണ് സിയാം അടക്കമുള്ളവരുടെ നിരീക്ഷണം. ഇതും സ്വിഫ്റ്റിന് സംഭവിച്ച ഗതികേടിന് ഒരു കാരണമായിരിക്കാം.

വളരെ കടുത്ത സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഒരു മാരുതി സുസൂക്കി ഡീലര്‍ പറയുന്നു. ഇക്കഴിഞ്ഞ കുറെ മാസങ്ങളായി വില്‍പന അടിക്കടി ഇടിഞ്ഞുവരികയാണ്.

മിക്ക മോഡലുകളുടെയും കാത്തിരിപ്പ് സമയം ഇല്ലാതായിട്ടും ബുക്കിംഗ് കാര്യമായി നടക്കുന്നില്ലെന്ന് ചില ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Swift is now showing signs of declining sales and first time in its nearly 8 year long history the automaker is offering discounts on the hatchback.
Story first published: Thursday, March 21, 2013, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X