സ്വിഫ്റ്റിനായി പുതിയ ഡീസല്‍ എന്‍ജിന്‍ തയ്യാറാവുന്നു

ഡീസല്‍ കാറുകള്‍ക്ക് വന്‍ തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനെത്തുടര്‍ന്ന് മാരുതി സുസൂക്കി വന്‍ നീരീക്ഷണത്തിലായിരുന്നു. വരുന്ന പാലാണോ ചോരയാണോ എന്ന് അവര്‍ ധ്യാനിച്ചു നിന്നു. ഇപ്പോള്‍ മാരുതി ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഡീസല്‍ കാറുകള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഡിമാന്‍ഡ് കുറവിനെക്കുറിച്ച് ആലോചിച്ചു നിന്നാല്‍ വിപണിവിഹിതം എതിരാളികള്‍ വലിച്ചോണ്ട് പോകും എന്ന തിരിച്ചറിവ് മാരുതിക്ക് ലഭിച്ചതോടെ നേരത്തെ ഒരല്‍പം പതുക്കെയാക്കിയിരുന്ന ഡീസല്‍ എന്‍ജിന്‍ നിര്‍മാണ പദ്ധതി വേഗത്തിലാക്കിയിരിക്കുന്നു. നാല് ഡീസല്‍ എന്‍ജിനുകളാണ് മാരുതി സുസൂക്കി വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത്.

800സിസി, 1.2 ലിറ്റര്‍, 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എന്നിങ്ങനെയാണ് എന്‍ജിന്‍ ശേഷി എന്നറിയുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഹാച്ചബാക്കുകളിലൊന്നായ സ്വിഫ്റ്റിന് ഇവയിലെ 1.2 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുമെന്നാണ് അറിയുന്നത്. ഈ എന്‍ജിന്‍ ഘടിപ്പിച്ച സ്വിഫ്റ്റ് ടെസ്റ്റ് ചെയ്യുന്നതായി ഊഹങ്ങള്‍ പരക്കുന്നുണ്ട്. ചില ചാരപ്പടങ്ങളും പലയിടങ്ങളിലായി കാണുന്നു. ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ താഴെ വായിക്കാം.

Maruti Suzuki Swift Will Get New Diesel Engine

എന്‍ജിന്‍ അടക്കമുള്ള സന്നാഹങ്ങള്‍ പുതുക്കിയ സ്വിഫ്റ്റില്‍ പ്രധാനപ്പെട്ട മറ്റുചില കൂട്ടിച്ചേര്‍ക്കലുകള്‍ കൂടിയുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട് എന്നിവയാണ് അവ.

Maruti Suzuki Swift Will Get New Diesel Engine

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ഐഡില്‍ സ്റ്റോപ് സിസ്റ്റം എന്നിവയും ഇവയിലുണ്ട്. 1.2 ലിറ്റര്‍ ഡീസല്‍ (ടര്‍ബോചാര്‍ജ്ഡ്) എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ഫിയറ്റില്‍ നിന്ന് കൊണ്ടുവരുന്ന 1.3 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.

Maruti Suzuki Swift Will Get New Diesel Engine

1.4 ലിറ്റര്‍ എന്‍ജിന്‍ എസ്എക്‌സ്4 സെഡാനിലും 1.6 ലിറ്റര്‍ എന്‍ജിന്‍ ഗ്രാന്‍ഡ് വിറ്റാരയിലും ഘടിപ്പിച്ച് ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും തന്നെ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു.

Maruti Suzuki Swift Will Get New Diesel Engine

സുസൂക്കിയുടെ വരും തലമുറ വാഹനങ്ങളിലായിരിക്കും ഈ എന്‍ജിനുകള്‍ മിക്കതും ഘടിപ്പിക്കുക. പൂര്‍ണമായി ഈ എന്‍ജിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഇനിയും 2 വര്‍ഷം കൂടി എടുക്കും.

Most Read Articles

Malayalam
English summary
Maruti Suzuki is working on a new 1.2 litter diesel engine which will be placed under the hood of the Swift hatchback.
Story first published: Thursday, October 10, 2013, 19:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X