മസെരാട്ടി നൂറ്റാണ്ടാഘോഷവും വിശേഷങ്ങളും

Posted By:

മസെരാട്ടി എന്ന ഇറ്റാലിയന്‍ കരുത്തന്‍ ഭൂമിയിലെത്തിയിട്ട് നൂറ്റാണ്ട് പിന്നിടുകയാണ്. ലോകത്തെമ്പാടുമായി പരന്നുകഴിഞ്ഞ ഈ സൂപ്പര്‍കാര്‍ ബ്രാന്‍ഡ് 1914ലാണ് സ്ഥാപിതമായിത്. ഇക്കാലയളവിനിടയില്‍ അസാധ്യമായ വളര്‍ച്ച കണ്ടെത്തിയ മസെരാട്ടി ഇന്ന് 70 രാഷ്ട്രങ്ങളില്‍ കരുത്തുറ്റ സാന്നിധ്യമാണ്.

നൂറ്റാണ്ടാഘോഷങ്ങള്‍ വലിയ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മസെരാട്ടി. 2014ല്‍ നടക്കാനിരിക്കുന്ന പിറന്നാളിന് മസെരാട്ടി നടത്തിയിരിക്കുന്ന വന്‍ മുന്നൊരുക്കങ്ങള്‍ സംഭ്രമിപ്പിക്കുന്നതാണ്.

To Follow DriveSpark On Facebook, Click The Like Button
നൂറ്റാണ്ട് ലോഗോ

നൂറ്റാണ്ട് ലോഗോ

നൂറ് വയസ്സ് പിന്നിട്ടത്തിന്റെ ആഹ്ലാദം രേഖപ്പെടുത്തുകയാണ് ഈ ലോഗോ. പുരാതന ഇറ്റാലിയന്‍ ശില്‍പങ്ങളുടെ മാതൃക പിന്‍പറ്റിയാണ് ഈ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് മസെരാട്ടിയുടെ വ്യതിരിക്തതയും മൗലികവ്യക്തിത്വവും വിളിച്ചുപറയുന്നതാണ് ഈ ലോഗോ. റേസിഗ് ഉലകത്തില്‍ മസെരാട്ടിക്കുള്ള പാരമ്പര്യവും മറ്റും ഉദ്‌ഘോഷിക്കാനും ലോഗോയ്ക്ക് ശേഷി കാണണമെന്ന് കമ്പനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

Maserati 100 Year Anniversary Celebration

ഇറ്റലിയിലെ ബോലോഗ്നയില്‍ 1914 ഡിസംബറിലാണ് മസെരാട്ടി സ്ഥാപിതമായത്. ഒന്നാം തിയ്യതി സ്ഥാപിക്കപ്പെട്ട കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പതിന്നാലാം തിയ്യതി ആരംഭിച്ചു. ആല്‍ഫീരി, ബിന്‍ഡോ, കാര്‍ലോ, എറ്റോരെ, ഏണെസ്‌റ്റോ എന്നീ സഹോദരങ്ങളായിരുന്നു കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

Maserati 100 Year Anniversary Celebration

മസെരാട്ടി സഹോദരങ്ങളെന്നറിയപ്പെട്ട ഈ അഞ്ചുപേരും അറിയപ്പെടുന്ന വണ്ടിപ്രാന്തന്മാരായിരുന്നു അക്കാലത്ത്. റേസിംഗ് ആയിരുന്നു എല്ലാവരുടെയും ഇഷ്ടവിനോദം.

Maserati 100 Year Anniversary Celebration

1926ല്‍ മസെരാട്ടിയില്‍ നിന്ന് ആദ്യത്തെ റേസ് കാര്‍ പുറത്തുവന്നു. 'ടിപ്പോ 26' എന്നുപേരിട്ട ഈ വാഹനം വന്‍വിജയമായി മാറി. 1926ല്‍ നടന്ന ടാര്‍ഗ റേസിംഗില്‍ ടിപ്പോ വിജയിച്ചതോടെയാണ് വാഹനത്തിന്റെയും കമ്പനിയുടെയും പെരുമ ലോകമറിഞ്ഞത്. 1963ലാണ് മസെരാട്ടി അതിന്റെ ആദ്യത്തെ പാസഞ്ചര്‍ കാര്‍ നിരത്തിലെത്തിക്കുന്നത്. എ6 ഗ്രാന്‍ഡ് ടൂറര്‍ എന്നായിരുന്നു കാറിന്റെ പേര്.

കൂടുതല്‍... #maserati #മസെരാട്ടി
English summary
December accounts for the Centenary year of Maserati.
Story first published: Wednesday, December 4, 2013, 18:51 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark