ആദ്യപാദത്തില്‍ മെഴ്സിഡിസിന് വളര്‍ച്ച

Posted By:

2013-ന്‍റെ ആദ്യപാദത്തില്‍ മെഴ്സിഡിസ് ബെന്‍സ് മോഡ‍ലുകള്‍ മികച്ച വില്‍പന കൈവരിച്ചു. ഈ കാലയളവില്‍ 5.3 ശതമാനം കണ്ട് വളര്‍ന്നതായി മെഴ്സിഡിസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഇക്കാലയളവില്‍ മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ് മോഡല്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പനാനിരക്ക് കൈവരിച്ചു. മൊത്തം 800 യൂണിറ്റാണ് വിറ്റുപോയത്.

To Follow DriveSpark On Facebook, Click The Like Button
Mercedes-Benz E-Class

2013ന്‍റെ ആദ്യ മൂന്നുമാസങ്ങളില്‍ 2009 യൂണിറ്റാണ് മെഴ്സിഡിസ് മൊത്തം വിറ്റത്. 2012ല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്തം 1908 യൂണിറ്റാണ് മെഴ്സിഡിസ് വിറ്റഴിച്ചിരുന്നത്.

കമ്പനിയുടെ പ്രകടനത്തില്‍ തങ്ങള്‍ വളരെയധികം സംതൃപ്തരാണെന്ന് മെഴ്സിഡിസ് ബെന്‍സ് മാനേജിംഗ് ഡയറക്ടറായ എബര്‍ഹാര്‍ഡ് അറിയിച്ചു. മികച്ച വളര്‍ച്ചാനിരക്കാണ് കമ്പനി പ്രകടിപ്പിക്കുന്നത്.

വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിക്കായി നിരവധി പുതിയ ലോഞ്ചുകള്‍ സംഭവിക്കുമെന്നും എബര്‍ഹാര്‍ഡ് പറയുന്നു.

പുതിയ ലോഞ്ചുകള്‍ വിപണി പിടിക്കുന്നതോടെ വളര്‍ച്ച ഇരട്ടസംഖ്യയിലെത്തുമെന്നാണ് മെഴ്സിഡിസ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മൂന്നാമത്തെ വലിയ ആഡംബര കാര്‍ കമ്പനിയാണ് മെഴ്സിഡിസ് ബെന്‍സ്. ഓഡിയാണ് ആഡംബര ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പനയോടെ മുമ്പില്‍ നില്‍ക്കുന്നത്. ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്താണുള്ളത്. രാജ്യത്തെ വിപണിയിലേക്ക് ആദ്യ കടന്നുവന്നെങ്കിലും അതിന്‍റെ ആനുകൂല്യം വില്‍പനക്കണക്കുകളിലെത്തിക്കാന്‍ മെഴ്സിഡിസ് പരാജയപ്പെടുകയായിരുന്നു. കൂടുതല്‍ മികച്ച വളര്‍ച്ചയ്ക്കായി മെഴ്സിഡിസ് കിണഞ്ഞ് പരിശ്രമിക്കുകയാണിപ്പോള്‍.

English summary
Mercedes-Benz Releases Q1 Sales Figures Mercedes-Benz India has released sales figures for the first quarter of 2013, which shows positive sales figures.
Story first published: Tuesday, April 2, 2013, 12:21 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark