മിനി കണ്‍ട്രിമാന്‍, പേസ്മാന്‍ 4 വീല്‍ ഡ്രൈവ് ഇറങ്ങി

Posted By:

മിനി കണ്‍ട്രിമാന്‍, മിനി പേസ്മാന്‍ മോഡലുകള്‍ക്കു കൂടി ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ത്തു. ഇതോടെ മിനിയുടെ ഗാരേജില്‍ പത്ത് മോഡലുകള്‍ക്ക് ഫോര്‍ വീല്‍ ഡ്രൈവായി.

തുടക്കത്തില്‍ ടര്‍ബോചാര്‍ജ്ഡ് കൂപ്പര്‍ എസ്, ജോണ്‍ കൂപ്പര്‍ വര്‍ക്സ് എന്നീ മോഡലുകള്‍ക്ക് മാത്രമായിരുന്നു ആള്‍ വീല്‍ ഡ്രൈവുണ്ടായിരുന്നത്.

കണ്‍ട്രിമാനിലും പേസ്മാനിലും 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 122 കുതിരകളുടെ കരുത്തുള്ളതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു. 160 എന്‍എം ആണ് ചക്രവീര്യം. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനങ്ങള്‍ ലഭിക്കും. ഓട്ടോമാറ്റിക്കില്‍ ചക്രവീര്യം 190 എന്‍എം ആയി ഉയരുന്നു.

MINI Countryman And Paceman Gain All Wheel Drive

മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ മാന്വല്‍ പതിപ്പ് 11.9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നു. ഓട്ടോമാറ്റിക് പതിപ്പില്‍ 11.7 സെക്കന്‍ഡ് സമയമേ എടുക്കൂ.

പരമാവധി വേഗത

പരമാവധി വേഗത

കൂപ്പര്‍ കണ്‍ട്രിമാന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 184 കിലോമീറ്ററാണ് മാന്വലില്‍. ഓട്ടോമാറ്റിക്കില്‍ ഇത് 182 കിലോമീറ്ററാകും.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

കണ്‍ട്രിമാന്‍റെ ഇന്ധനക്ഷമത 14.5 കിലോമീറ്ററാണ്.

വേഗത

വേഗത

ഫോര്‍ വീല്‍ ഡ്രൈവ് പേസ്മാന്‍ മാന്വല്‍ പതിപ്പ് 11.8 സെക്കന്‍ഡില്‍ 100 കിമി വേഗത പിടിക്കും. ഓട്ടോമാറ്റിക് 11.6 സെക്കന്‍ഡെടുക്കും ഇതിന്.

പേസ്മാന്‍ മാന്വല്‍

പേസ്മാന്‍ മാന്വല്‍

പേസ്മാന്‍ മാന്വല്‍ പതിപ്പ് മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വേഗത പിടിക്കും. ഓട്ടോമാറ്റിക്കില്‍ ഇത് 183ലേക്ക് കുറയും.

Story first published: Wednesday, June 5, 2013, 12:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark