മിത്സുബിഷി ലാന്‍സര്‍ ഇവോയ്ക്ക് രണ്ടാംജന്മം

മിത്സുബിഷി ലാന്‍സര്‍ ഇവല്യൂഷന്‍ സ്‌പോര്‍ട്‌സ് കാറിന്റെ തിരിച്ചുവരവാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര ചര്‍ച്ചാവിഷയം. ഈ വാഹനത്തിന്റെ ഉല്‍പാദനമവസാനിപ്പിച്ചിട്ട് കുറച്ചുകാലമായി. ഇനി തിരിച്ചുവരില്ലെന്നു കരുതിയ ഈ വാഹനം രണ്ടാം ജന്മം കൊതിക്കുന്നതായി മിത്സുബിഷി സിഇഒ ആയിരുന്ന ഒസാമു മസുകോ അറിയിച്ചിരുന്നു. ലാന്‍സര്‍ ഇവോയുടെ രണ്ടാംവരവ് വളരെയേറെ മാറ്റങ്ങളോടെയായിരിക്കുമെന്നും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഹൈബ്രിഡ് എന്‍ജിനും പേറിയായിരിക്കും പുതിയ ലാന്‍സര്‍ ഇവോ വരുന്നതെന്നും മറ്റും നേരത്തെ പ്രചരിച്ചിരുന്നതാണ്. ഇപ്പോള്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തു വന്നിരിക്കുകയാണ് വാഹനത്തെക്കുറിച്ച്. അവ താഴെ വായിക്കാം...

സാധാരണക്കാരന്റെ സ്‌പോര്‍ട്‌സ് കാര്‍

സാധാരണക്കാരന്റെ സ്‌പോര്‍ട്‌സ് കാര്‍

സാധാരണക്കാരന്റെ സ്‌പോര്‍ട്‌സ് കാര്‍ എന്ന പേരില്‍ ലോകമെമ്പാടും പ്രശസ്തി നേടിയ വാഹനമാണ് മിത്സുബിഷി ലാന്‍സര്‍ ഇവോല്യൂഷന്‍.

പ്ലാറ്റ്‌ഫോം

പ്ലാറ്റ്‌ഫോം

വരുംതലമുറ ലാന്‍സര്‍ ഇവോയുടെ പ്ലാറ്റ്‌ഫോം തികച്ചും പുതിയതായിരിക്കും. മുന്‍ പതിപ്പിനുപയോഗിച്ചിരുന്ന ലാന്‍സര്‍ പ്ലാറ്റ്‌ഫോമിലായിരിക്കില്ല പുതിയ ഇവോയുടെ നില്‍പ്. മിത്സുബിഷി എക്‌സ്ആര്‍ പിഎച്ച്ഇവി കണ്‍സെപ്റ്റിനെ ആധാരമാക്കിയായിരിക്കും വാഹനം ഡിസൈന്‍ ചെയ്യുക.

പുതുതലമുറ ലാൻസർ ഇവോ

റിനോ-നിസ്സാന്‍ കൂട്ടുകെട്ടുമായി മിത്സുബിഷി ഈയിടെയുണ്ടാക്കിയ ധാരണ പ്രകാരം റിനോ മീഗനിലുപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ പുതിയ ലാന്‍സര്‍ ഇവോയ്ക്ക് സാധിക്കുമെന്ന് ചില വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ലാന്‍സര്‍ ഇവോയുടെ പുതിയ എന്‍ജിന്‍ കരുത്തിനെ സഹിക്കാന്‍ മീഗന്‍ പ്ലാറ്റ്‌ഫോം മതിയാവില്ല. ഇതിനായി പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നുണ്ട് മിത്സുബിഷി.

പുതുതലമുറ ലാൻസർ ഇവോ

പുതുതലമുറ ലാന്‍സര്‍ ഇവോയ്ക്ക് ഒരു ഹൈബ്രിഡ് പതിപ്പുകൂടി വരുമെന്നതാണ് മറ്റൊരു വിശേഷം. ഇതിനായി മിത്സുബിഷി ഔട്‌ലാന്‍ഡര്‍ ഹൈബ്രഡിനു വേണ്ടി സമ്പാദിച്ച സാങ്കേതികത ഉപയോഗിക്കും.

Most Read Articles

Malayalam
English summary
The next EVO will not be based on the same platform as the Lancer at all.
Story first published: Friday, December 20, 2013, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X