ഇന്ത്യയിലേക്ക് ഇനി വരാനുള്ള വാഹനങ്ങള്‍

Posted By:

പെട്രോള്‍, ഉള്ളി തുടങ്ങിയവയുടെ വിലക്കയറ്റം, റിസര്‍വ് ബാങ്കിന്റെ പലിശ നിരക്കുയര്‍ത്തല്‍, സോഷ്യല്‍ മീഡിയയ്‌ക്കെതിരായ മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന, മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയവ പ്രമാണിച്ച് ഇന്ത്യന്‍ വിപണി തകര്‍ന്നടിഞ്ഞുവെന്നാണോ നിങ്ങള്‍ ധരിച്ചുവശായിരിക്കുന്നത്? നമ്മുടെ ഓട്ടോവിപണി എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചുകൊണ്ട് കത്തിപ്പടരുക തന്നെയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കുള്ള വളര്‍ച്ചയുടെ 'പൊട്ടന്‍ഷ്യല്‍' വളരെ വലുതാണെന്ന് എല്ലാ കാര്‍ നിര്‍മാതാക്കള്‍ക്കും അറിയാം.

വിപണിയില്‍ കണ്ടുവരുന്ന ഒരു ട്രെന്‍ഡ്, പുതിയ സെഗ്മെന്‍രുകള്‍ കണ്ടെത്തുന്നതും തങ്ങളില്ലാത്ത സെഗ്മെന്റുകളിലേക്ക് ഓരോ കാര്‍ നിര്‍മാതാവും കടക്കുന്നതുമാണ്. ഒരു ഉപഭോക്താവ് ഷോറൂമിലേക്ക് കടന്നുകഴിഞ്ഞാല്‍ പിന്നീട് പുറത്തുപോകാന്‍ സാധിക്കാത്ത വിധം ഓരോ പഴുതും വാഹനങ്ങള്‍ കൊണ്ട് അടച്ചുവെക്കുകയാണ് കമ്പനികള്‍. വിപണിയുടെ മാത്സര്യവും ചലനാത്മകതയും വര്‍ധിപ്പിക്കുന്ന ഈ 'പഴുതടയ്ക്കല്‍ പ്രക്രിയ' തുടരുക തന്നെയാണ്. ഇനി വിപണിയിലെത്താനിരിക്കുന്ന വാഹനങ്ങളെക്കൂടി പരിചയപ്പെട്ടാല്‍ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെടും.

ഡാറ്റ്‌സന്‍ ഗോ

ഡാറ്റ്‌സന്‍ ഗോ

2014 തുടക്കത്തില്‍ ലോഞ്ച് ചെയ്യുവാന്‍ സാധ്യതയുള്ള വാഹനമാണിത്. മിക്കവാറും മാര്‍ച്ചിലായിരിക്കും ഇത് നടക്കുക എന്ന് ഊഹിക്കപ്പെടുന്നു. 2.5 ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലായിട്ടാണ് വാഹനത്തിന് വില കാണുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം എത്തുക എന്നാണ് മനസ്സിലാക്കുന്നത്.

ഡാറ്റ്‌സന്‍ ഗോ പ്ലസ്

ഡാറ്റ്‌സന്‍ ഗോ പ്ലസ്

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിക്കുന്ന എംപിവിയാണിത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇന്തോനീഷ്യയിലാണ് ഈ വാഹനത്തിന്റെ അവതരണം നടന്നത്. 2014 മധ്യത്തിലായി ഇന്ത്യയില്‍ ഇവന്‍ ലോഞ്ച് ചെയ്യപ്പെട്ടേക്കും. 5.5 ലക്ഷം രൂപയുടെ പരിസരത്തില്‍ വിലവരുമെന്ന് പ്രതീക്ഷിക്കാം. 4 മീറ്ററിന് താഴെ നീളം വരുന്ന ഈ എംപിവി എര്‍റ്റിഗയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും. മൈക്രയിലും ഗോയിലും ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിക്കുക.

സ്‌കോഡ ഒക്ടേവിയ

സ്‌കോഡ ഒക്ടേവിയ

ഒക്ടോബര്‍ 3ന് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയില്‍ വില കാണും ഈ പ്രീമിയം സെഡാന്. ഫോക്‌സ്‌വാഗണിന്റെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുക. 177 കുതിരശക്തി പ്രദാനം ചെയ്യുന്ന 1.8 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കും പുതിയ ഒക്ടേവിയയില്‍. 138 കുതിരശക്തി പകരുന്ന 1.4 ലിറ്ററിന്റെ മറ്റൊരു പെട്രോള്‍ എന്‍ജിനും 141 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന ഒരു 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഒക്ടേവിയയ്ക്കുണ്ടായിരിക്കും.

നിസ്സാന്‍ ടെറാനോ

നിസ്സാന്‍ ടെറാനോ

ഒക്ടോബര്‍ മാസത്തിന്റെ ആദ്യവാരത്തില്‍ ഈ കോംപാക്ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിയേക്കും. 10 ലക്ഷത്തിന് ചുവടെയായിരിക്കും വാഹനത്തിന്റെ വില. പ്രീമിയം നിലവാരത്തില്‍ നിലപാടെടുക്കുന്ന ഈ എസ്‌യുവി നിര്‍മിക്കപ്പെട്ടിരിക്കുന്നത് റിനോ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ്.

സുസൂക്കി എക്‌സ്എ ആല്‍ഫ/ഐവി4

സുസൂക്കി എക്‌സ്എ ആല്‍ഫ/ഐവി4

സുസൂക്കി ഐവി4 എന്ന പേരില്‍ ചില ഓട്ടോഷോകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഈ വാഹനം ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ തുടങ്ങിയ വാഹന നിരകള്‍ക്കെതിരായുള്ള മാരുതിയുടെ പ്രതിരോധമായി മാറും. 2014 തുടക്കത്തില്‍ തന്നെ ഇവന്‍ വിപണിയിലെത്തിയേക്കും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഇന്ത്യയില്‍ 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വില കാണാനിടയുള്ള പ്രീമിയം കോംപാക്ട് യൂട്ടിലിറ്റിയാണിത്. എന്ന് ലോഞ്ച് ചെയ്യുമെന്ന കാര്യത്തില്‍ പിടിപാടില്ലെങ്കിലും അധികം താമസിക്കില്ലെന്ന് പ്രതീക്ഷിക്കാം. 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

ഹോണ്ട ജാസ്സ്

ഹോണ്ട ജാസ്സ്

ജാസ്സിന്റെ രണ്ടാം വരവ് 2014 തുടക്കത്തില്‍ തന്നെയുണ്ടാകും എന്നാണ് പ്രതീക്ഷ. വന്‍ തോതിലുള്ള പുതുക്കലുകള്‍ക്ക് വിധേയമായ ശേഷം ജാസ്സ് ശരിക്കും അതറുക തന്നെയാണ്. വിലനിലവാരവും മറ്റും വ്യക്തമായിട്ടില്ല.

ഹോണ്ട മൊബിലിയോ പ്രോട്ടോടൈപ്പ്

ഹോണ്ട മൊബിലിയോ പ്രോട്ടോടൈപ്പ്

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിനെ ആധാരമാക്കിയുള്ള എംപിവി 2014 മധ്യത്തില്‍ വിപണി പിടിക്കും. ഇന്തോനീഷ്യന്‍ ഓട്ടോഷോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. 10-15 ലക്ഷത്തില്‍ വില കാണുന്നതായിരിക്കും ഈ പ്രീമിയം എംപിവി.

ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി

ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി

2014 തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഈ കരുത്തന്‍ എസ്‌യുവി എത്തിച്ചേരും.30 ലക്ഷത്തില്‍ തുടങ്ങി 40 ലക്ഷത്തില്‍ അവസാനിക്കുന്നതായിരിക്കും വിലകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ ഈ വാഹനം തകൃതിയായി ടെസ്റ്റ് ചെയ്തുവരുന്നുണ്ട്.

ജീപ്പ് വ്രാങ്‌ലര്‍

ജീപ്പ് വ്രാങ്‌ലര്‍

2014 തുടക്കത്തില്‍ തന്നെ ഈ എസ്‌യുവിയും ഇന്ത്യയിലെത്തും. 35 ലക്ഷം മുതല്‍ 50 ലക്ഷം വരെയായിരിക്കും വില.

English summary
Lets us take a look at some of the upcoming cars that will likely hit Indian shores in the near future.
Story first published: Tuesday, September 24, 2013, 18:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark