നിസ്സാന്‍ ജിടി ആര്‍ പുതുതലമുറ പതിപ്പ് 2015ല്‍

Posted By:

നിസ്സാനിന്റെ സൂപ്പര്‍കാര്‍ പ്രയതനങ്ങളുടെ പൂര്‍ണതയാണ് ജിടി ആര്‍. ലോകത്തിലെ എണ്ണം പറഞ്ഞ സൂപ്പര്‍കാര്‍ നിര്‍മിതികള്‍ക്കെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വെല്ലുവിളിയുയര്‍ത്താന്‍ ഈ കരുത്തന് കഴിഞ്ഞിട്ടുണ്ട്. കാറിന്റെ ആഡംബരത്തെയും സെഗ്മെന്റ് മാനദണ്ഡങ്ങളെയുമെല്ലാം ഒഴിച്ചു നിറുത്തി ചിന്തിക്കാവുന്ന വാഹനങ്ങളില്‍ ഒന്നായി, ഫെരാരികള്‍ക്കും ലംബോര്‍ഗിനികള്‍ക്കുമൊപ്പം ഉയരാന്‍ ജിടി ആറിന് ചുരുങ്ങിയ കാലം മാത്രമേ വേണ്ടി വന്നുള്ളൂ.

നാലഞ്ച് വര്‍ഷം മുമ്പ് മാത്രം പുറത്തിറങ്ങിയ ഈ വാഹനം വലിയ അതിന്റെ അടുത്ത തലമുറയിലേക്ക് നീങ്ങുകയാണ്. 2015മാണ്ടോടെ നിസ്സാന്‍ ജിടിആറിന്റെ പുതിയ തലമുറ പതിപ്പ് വിപണി പിടിക്കും.

To Follow DriveSpark On Facebook, Click The Like Button
Nissan Confirms Next-Gen GT-R

ഈ ചുരു ങ്ങിയ കാലത്തിനിടയില്‍ തന്നെ നിരവധി മാറ്റങ്ങള്‍ക്ക് നിസ്സാന്‍ ജിടി ആര്‍ വിധേയമായിട്ടുണ്ട്. പുതിയ സാങ്കേതികതകള്‍ കൊണ്ട് കാറിനെ നിരത്രരം പുതുക്കുകയായിരുന്നു നിസ്സാന്‍ ചെയ്തു വന്നത്. ഇത്തരം നീക്കങ്ങള്‍ ജിടി ആറിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

സാങ്കേതിക മാറ്റങ്ങള്‍ ഒരുപാട് വന്നുവെങ്കിലും ശില്‍പശൈലിയില്‍ കാര്യപ്പെട്ട മാറ്റമൊന്നും വരിത്തിയിരുന്നില്ല നിസ്സാന്‍. അഞ്ച് വര്‍ഷത്തെ പഴക്കമെന്നത് സൂപ്പര്‍കാര്‍ വിപണിയില്‍ സാരമായ പഴക്കം തന്നെയാണ്. ഈ പ്രശ്‌നമാണ് നിസ്സാന്‍ ഇനി പരിഹരിക്കുക.

ജിടി ആറിന്റെ 2016 മോഡല്‍ അണിയറയില്‍ ഒരുങ്ങുന്ന വിവരം ചില ഓട്ടോമൊബൈല്‍ മാധ്യമ പ്രതിനിധികള്‍ ഔദ്യോഗിക നിസ്സാനികളില്‍ നിന്ന് അറിഞ്ഞിരുന്നു. 2015ന്റെ രണ്ടാം പകുതിയില്‍ പുതിയ കാര്‍ പുറത്തുവരുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒരു ഹൈബ്രിഡ് എന്‍ജിന്‍ സംവിധാനത്തിന്റെ വരവ് 2016 മോഡലില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഫെരാരി അടക്കമുള്ള സൂപ്പര്‍കാര്‍ നിര്‍മാതാക്കള്‍ ഹൈബ്രിഡ് ലോകത്തേക്ക് ചുവടു വെച്ച സാഹചര്യത്തില്‍ ഇതൊരു അത്യാവശ്യം മാത്രമാണ്.

English summary
All New, Next Gen Nissan GT-R Confirmed For 2015 At the recently held Nissan 360 global press event held in California.
Story first published: Monday, September 2, 2013, 19:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark