നിസ്സാന്‍ ഇവാലിയ ടാക്‌സി ലോഞ്ച് ചെയ്തു

Posted By:
Nissan Evalia Taxi
നിസ്സാന്‍ ഇവാലിയയുടെ എല്‍പിജി ഇന്ധനത്തിലോടുന്ന ടാക്‌സി ജപ്പാനില്‍ ഓഗസ്റ്റ് മൂപ്പതിന് ലോഞ്ച് ചെയ്യും. നിസ്സാന്‍ എന്‍വി200 എന്ന പേരിലാണ് ഇവാലിയ അവിടെ അറിയപ്പെടുന്നത്. നിസ്സാന്‍ എന്‍വി200 വാനറ്റ് എന്ന് ടാക്‌സി പതിപ്പിനെ വിളിക്കുന്നു.

ഇതൊരു ഹൈബ്രിഡ് പതിപ്പാണ്. എല്‍പിജിയിലും പെട്രോളിലും ഈ വാഹനം ഓടുന്നു. ഇന്ധനം തെരഞ്ഞെടുക്കുന്നത് വാഹനത്തിനകത്തെ ഒരു സ്വിച്ച് വഴിയാണ്. ആവശ്യമായ ഡ്രൈവിംഗ് മോഡ് തിരഞ്ഞെടുക്കാന്‍ ഈ മോഡ് സഹായകമാണ്.

38.46 ലിറ്റര്‍ എല്‍പിജി സൂക്ഷിക്കാന്‍ വാഹനത്തിന് കഴിയും. 45 ലിറ്റര്‍ പെട്രോള്‍ സംഭരണ ശേഷിയും എന്‍വി200നുണ്ട്.

കരിമ്പുക പുറന്തള്ളലിന്റെ കാര്യത്തിലും മികച്ച നില സൂക്ഷിക്കുന്നുണ്ട് കാര്‍. ഇക്കാരണത്താല്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ കുറച്ചു തുക മാത്രം അടച്ചാല്‍ മതിയാകും.

33 ലക്ഷം ജാപ്പനീസ് യെന്‍ ആണ് ഇവാലിയ ടാക്‌സിയുടെ വില. ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 19.91 ലക്ഷം. ഓഗസ്റ്റ് 30നാണ് ലോഞ്ച്.

ഇന്ത്യയില്‍ സ്‌റ്റൈല്‍ എന്ന പേരില്‍ അശോക് ലെയ്‌ലാന്‍ഡ് ഇറക്കാന്‍ പോകുന്ന വാഹനത്തിന്റെയും ഉദ്ദേശ്യം ഇത്തരം വാണിജ്യ ഉപയോഗങ്ങളാണ്. ആംബുലന്‍സ്, ടാക്‌സി തുടങ്ങിയ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മിതി. വരുന്ന ഉത്സവ സീസണില്‍ അശോക് ലെയ്‌ലന്‍ഡ് സ്‌റ്റൈല്‍ വിപണിയിലെത്തും.

English summary
Nissan Japan will launch the taxi version of NV200 (Nissan Evalia) in Japan.
Story first published: Tuesday, August 6, 2013, 9:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark