നിസ്സാന്‍ മൈക്രയ്ക്ക് 30 തികഞ്ഞു

Posted By:

നിസ്സാന്‍ പുറത്തിറക്കുന്ന ഹാച്ച്ബാക്ക് മോഡലായ മൈക്രയ്ക്ക മുപ്പത് വയസ്സ് തികഞ്ഞു. ഈ സുവര്‍ണാവസരം മുപ്പതിന ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ആഘോഷിക്കാനാണ് നിസ്സാന്‍റെ തീരുമാനം.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ നാല് തലമുറ പതിപ്പുകള്‍ ഈ വഹനത്തിനുണ്ടായി. ഏറ്റവും പുതിയ പതിപ്പ് ഈയിടെയാണ് അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ഇത് ഇന്ത്യയില്‍ എത്താനിരിക്കുന്നതേയുള്ളൂ. അടുത്ത വര്‍ഷമേ ഈ വാഹനം ഇന്ത്യയിലെത്തൂ എന്നാണ് റിയാന്‍ കഴിയുന്നത്.

To Follow DriveSpark On Facebook, Click The Like Button
Nissan Micra

ഇക്കഴിഞ്ഞ ബാങ്കോക്ക് മോട്ടോര്‍ ഷോയില്‍ നിസ്സാന്‍ മൈക്രയുടെ ഒരു മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചിരുന്നു. ഈ പതിപ്പ് ഇന്ത്യയിലെത്തിച്ചേരാനുള്ള അവസരം അടുത്തുകഴിഞ്ഞു.

മൈക്ര ഉപഭോക്താക്കള്‍ക്കാണ് മുപ്പതിന ഓഫറുകള്‍ നിസ്സാന്‍ നല്‍കുന്നത്. ഇത് ഇപ്പോള്‍ യുകെയില്‍ മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. സമാനമായ ഓഫര്‍ ഇന്ത്യന്‍ വിപണിയിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ടയറുകള്‍, വിന്‍ഡ് സ്ക്രീന്‍, വൈപ്പര്‍ ബ്ലേഡുകള്‍, ബ്രേക് പാഡുകള്‍ എന്നിവയില്‍ 30 ശതമാനം കിഴിവ് തുടങ്ങിയവയാണ് മുപ്പതിന വാഗ്ദാനങ്ങള്‍.

ഇത്രയും കാലം മൈക്രയെ നിലനില്‍ക്കാന്‍ സഹായിച്ച എല്ലാ നിസ്സാന്‍ ആരാധകര്‍ക്കും കമ്പനി നന്ദി പറഞ്ഞു.

English summary
Nissan is celebrating 30the birthday of Micra hatchback.
Story first published: Monday, April 29, 2013, 17:08 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark