3.5 ലക്ഷത്തിന് ഒരു നിസ്സാന്‍ മൈക്ര!

Posted By:

നിസ്സാന്‍ മൈക്രയുടെ 2013 പതിപ്പിനോടൊപ്പം 'മൈക്ര ആക്ടിവ്' എന്ന പേരില്‍ ഒരു ബേസ് വേരിയന്റു കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്. മുന്‍ പതിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ വേരിയന്റ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ശ്രദ്ധയില്‍ പെടും. 2013 മൈക്രയുടെ ഡിസൈനിലല്ല ഈ വാഹനം വരുന്നത്.

വിലയുടെ പ്രത്യേകത കൊണ്ടും ഈ പതിിനെ ആളുകള്‍ ശ്രദ്ധിക്കും. 2013 മൈക്ര 4.79 ലക്ഷത്തില്‍ വില തുടങ്ങുമ്പോള്‍ മൈക്ര ആക്ടിവിന്റെ വില തുടങ്ങുന്നത് 3.5 ലക്ഷത്തിലാണ്. (മൈക്രയുടെ മുന്‍ തലമുറ പതിപ്പിന് വില 4.3 ലക്ഷത്തിന്റെ പരിസരത്തായിരുന്നു എന്നോര്‍ക്കുക).

Nissan Micra Active

Nissan Micra Active

എങ്ങനെയെല്ലാം നോക്കിയാലും ഈ വിലയില്‍ മൈക്ര പോലൊരു പ്രീമിയം ഹാച്ച്ബാക്ക് കയ്യില്‍ കിട്ടുക എന്നത് ലാഭകരം തന്നെയാണ്. ഓണ്‍റോഡ് വില ഏതാണ്ട് 4.4ന്റെ പരിസരത്ത് നില്‍ക്കും. ഇവിടെ സന്ദേഹിക്കേണ്ടത് ഈ വാഹനം ആള്‍ട്ടോ പോലുള്ള വാഹനങ്ങള്‍ക്ക് ചെറിയ വെല്ലുവിളി ഉയര്‍ത്തുമോ എന്നതാണ്. ആള്‍ട്ടോയുടെ ഉയര്‍ന്ന പതിപ്പ് തുടങ്ങുന്നത് 3.75 ലക്ഷത്തിലാണ് കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം.

Nissan Micra Active

Nissan Micra Active

മുന്‍ തലമുറ മൈക്രയില്‍ നിന്ന് ഫോഗ് ലാമ്പുകള്‍, ഗ്രില്ലിലെ ക്രോം പട്ട തുടങ്ങിയവ എടുത്തു മാറ്റിയാല്‍ മൈക്ര ആക്ടിവ് ആയി എന്നു പറയാം. ടെയ്ല്‍ ലാമ്പുുകളിലൂണ്ടായിരുന്ന എല്‍ഇഡികള്‍ എടുത്തു മാറ്റിയിരിക്കുന്നു. ഇന്റീരിയറിലെ ക്രോം ഫിനിഷും ആക്ടിവ് പതിപ്പിലില്ല.

Nissan Micra Active

Nissan Micra Active

ഉയര്‍ന്ന ഗുണനിലവാരത്തിലും ഇന്ധനക്ഷമതയിലുമുള്ള ഒരു പ്രീമിയം ഹാച്ച്ബാക്ക് കുറഞ്ഞ വിലയില്‍ നല്‍കുന്നു എന്ന നിസ്സാന്‍ അവകാശവാദം തള്ളിക്കളയാന്‍ കഴിയില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമേ മൈക്ര ഹാച്ച്ബാക്ക് ലഭിക്കുകയുള്ളൂ. മൈക്ര ആക്ടിവ് എക്‌സ്ഇ, എക്‌സ്എല്‍, എക്‌സ്‌വി, എക്‌സ്‌വി (സേഫ്റ്റി) എന്നീ വേരിയന്റുകളിലാണ് ആക്ടിവ് വരുന്നത്.

Nissan Micra Active

Nissan Micra Active

എക്‌സ്‌വി സേഫ്റ്റി വേരിയന്റില്‍ സുരക്ഷാ സന്നാഹങ്ങള്‍ അധികമുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബിഎ, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക് എന്നീ സുരക്ഷാ സന്നാഹങ്ങള്‍ ഇതിലുണ്ട്. വിലകള്‍ അടുത്ത താളില്‍ കാണാം.

മൈക്ര ആക്ടിവ് (പെട്രോളില്‍ മാത്രം ലഭിക്കുന്നു)

മൈക്ര ആക്ടിവ് (പെട്രോളില്‍ മാത്രം ലഭിക്കുന്നു)

  • എക്‌സ്ഇ - 3.5 ലക്ഷം
  • എക്‌സ്എല്‍ - 4.01 ലക്ഷം
  • എക്‌സ്‌വി - 4.3 ലക്ഷം
  • എക്‌സ്‌വി (സേഫ്റ്റി) - 4.71 ലക്ഷം
മൈക്ര ആക്ടിവ് നിറങ്ങള്‍

മൈക്ര ആക്ടിവ് നിറങ്ങള്‍

ടര്‍ക്കോയിസ് ബ്ലൂ (പുതിയ നിറം)

ബ്ലേഡ് സില്‍വര്‍

സ്‌റ്റോം വൈറ്റ്

ഓനിക്‌സ് ബ്ലാക്

അക്വ ഗ്രീന്‍

ബ്രിക് റെഡ്

മൈലേജ്

മൈലേജ്

മുന്‍ തലമുറ മൈക്രയെക്കാള്‍ 30 കിലോഗ്രാം ഭാരക്കുറവ് ആക്ടിവിനുണ്ട്. ഇത് തീര്‍ച്ചയായും മൈലേജിലും പ്രതിഫലിക്കുന്നു. 1.2 ലിറ്റര്‍ എന്‍ജിന്‍ 19.49 കിലോമീറ്റര്‍ മൈലേജാണ് നല്‍കുക. സാധാരണ മൈക്രയില്‍ 18.44 കിലോമീറ്ററാണ് മൈലേജ്.

മൈക്ര ആക്ടിവ് എന്‍ജിന്‍

മൈക്ര ആക്ടിവ് എന്‍ജിന്‍

1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജാണ് ആക്ടിവിലുള്ളത്. 5000 ആര്‍പിഎമ്മില്‍ 67.07 കുതിരശക്തി പകരുന്നൂ ഇവന്‍. 4000 ആര്‍പിഎമ്മില്‍ 104 എന്‍എം ചക്രവീര്യവും നല്‍കുന്നു.

English summary
Nissan Micra Active variant has been launched at a low price in India. Here you can read the price and details of the newly launched nissan micra active.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark