മൈക്രയ്ക്ക് വിലകുറഞ്ഞ ഡീസല്‍ പതിപ്പ്

നിസ്സാന്‍ മൈക്രയുടെ ഒരു ഡീസല്‍ പതിപ്പുകൂടി വിപണി പിടിച്ചു. ഈ പതിപ്പ് ഡീസല്‍ വേരിയന്റുകളില്‍ ഏറ്റവും വിലക്കുറവുള്ളതായിരിക്കും. എക്‌സ്ഇ ഡീസല്‍ എന്നറിയപ്പെടുന്ന ഈ വേരിയന്റിന് 5.57 ലക്ഷമാണ് വില.

ഇതുവരെ ലഭ്യമായിരുന്ന ഏറ്റവും വിലക്കുറവുള്ള മൈക്ര ഡീസല്‍ പതിപ്പ് എക്‌സ്എല്‍ ആയിരുന്നു. ഈ പതിപ്പ് വരുന്നത് 5.99 ലക്ഷത്തിലാണ്. എക്‌സ്എല്‍ പതിപ്പിനെ അപേക്ഷിച്ച് ചില സവിശേഷതകളില്‍ വിട്ടുവീഴ്ച ചെയ്താണ് എക്‌സ്ഇ പുറത്തിറക്കിയിരിക്കുന്നത്.

എക്‌സ്ഇ ഡീസല്‍ സവിശേഷതകള്‍

എക്‌സ്ഇ ഡീസല്‍ സവിശേഷതകള്‍

ക്രോം പൂശിയ റേഡിയേറ്റര്‍ ഗ്രില്‍

ടില്‍റ്റ് സ്റ്റീയറിംഗ്

ഡ്രൈവ് കംപ്യൂട്ടര്‍

ഡ്രൈവര്‍ എയര്‍ബാഗ്

എക്‌സ്ഇ ഡീസല്‍ സവിശേഷതകള്‍

എക്‌സ്ഇ ഡീസല്‍ സവിശേഷതകള്‍

എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് വാണിംഗ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ഇതിലുണ്ട്.

ഡോര്‍ വാണിംഗ് ഇന്‍ഡിക്കേറ്റര്‍, ലോ ഫ്യൂവല്‍ വാണിംഗ്, ഹെഡ്‌ലൈറ്റ് ഓണ്‍ വാണിംഗ്, കീ റിമൂവ് വാണിംഗ് തുടങ്ങിയവയും സുരക്ഷാ സന്നാഹങ്ങളുടെ കൂട്ടത്തിലുണ്ട്.

Nissan Micra Diesel XE Base Trim Launched

എക്‌സ്എല്‍ പതിപ്പിലുള്ള പിന്‍ പവര്‍ വിന്‍ഡോകള്‍, ഓഡിയോ സിസ്റ്റം, സ്റ്റീയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ ചിലത് ഈ പതിപ്പില്‍ കാണില്ല.

Nissan Micra Diesel XE Base Trim Launched

ഇന്ത്യന്‍ ഉപഭോക്താവിന്റെ സാമ്പത്തിക പരിതസ്ഥിതികള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ മൈക്ര ഫാമിലിയെ വികസിപ്പിക്കുകയാണ് തങ്ഹളെന്ന് നിസ്സാന്‍ വില്‍പനാ ഡയറക്ടര്‍ നിതിഷ് ടിപ്‌നിസ് അറിയിച്ചു.

Most Read Articles

Malayalam
English summary
Nissan Comes Out With New Micra Diesel Base Variant The new Micra XE Diesel is priced at INR 5.57 lakhs (ex-showroom, Delhi).
Story first published: Wednesday, September 4, 2013, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X