നിസ്സാന്‍-റിനോ മൈക്ര ചെറുസെഡാന്‍ ആലോചനയില്‍

ചെറുകാറുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. വലിപ്പമേറിയ സ്വകാര്യ യാത്രാവാഹനങ്ങള്‍ക്ക് കൂടിയ നികുതിനിരക്ക് നിശ്ചയിച്ചും മറ്റും റോഡുകളിലെ പ്രതിസന്ധി കുറയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയിടെ എസ്‌യുവികള്‍ക്കായി കൊണ്ടുവന്ന നികുതി മാനദണ്ഡം പരക്കെ വിമര്‍ശനമേറ്റു വാങ്ങിയിരുന്നു. എന്നാല്‍, വാഹനങ്ങളുടെ പെരുപ്പത്തെ വളര്‍ച്ചാ നിരക്കിനെ ബാധിക്കാത്ത വിധത്തില്‍ നിയന്ത്രിക്കേണ്ടത് ഒരാവശ്യമായി മാറിയിരിക്കുകയാണ്.

വലിയ കാറുകള്‍ക്കുള്ള വര്‍ധിച്ച നികുതിബാധ്യതയില്‍ നിന്ന് രക്ഷ നേടാന്‍, ഇന്ത്യന്‍ മധ്യവര്‍ത്തി സമൂഹം ചെറുകാറുകളിലേക്ക് അതിവേഗം കൂടുമാറുകയാണ്. നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന തിരക്കും ചെറുകാറുകളോടുള്ള പ്രിയം വര്‍ധിച്ചിട്ടുണ്ട്. ഈയടുത്തകാലത്താണ് മാരുതി സുസൂക്കി അടക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ ചേര്‍ന്ന 4 മീറ്റര്‍ സെഡാന്‍ എന്നൊരു സെഗ്മെന്റ് തന്നെ സൃഷ്ടിച്ചെടുത്തത്. ഹോണ്ട അമേസിനെപ്പോലുള്ളവരുടെ വരവോടെ ഈ സെഗ്മെന്റ് കൂടുതല്‍ മത്സരക്ഷമമായിരിക്കുകയാണ്. ഇവിടെക്ക് കടന്നുകയറാന്‍ നിസ്സാനും റിനോയും പദ്ധതിയിടുന്നതായി പുതിയ വാര്‍ത്തകള്‍ പറയുന്നു.

നിസ്സാന്‍ മൈക്രയെ ആധാരമാക്കിയായിരിക്കും പുതിയ സെഡാന്‍ നിര്‍മിക്കുക. മൈക്ര ഹാച്ച്ബാക്കിനെ നിലവില്‍ നിസ്സാനും റിനോയും പങ്കിട്ടെടുക്കുന്നുണ്ട്. ഇതേ രീതിയില്‍ തന്നെ സെഡാനും വിപണിയിലെത്തിക്കുവാനാണ് പരിപാടി. രണ്ട് കാര്‍ നിര്‍മാതാക്കളും ചെറിയ ഡിസൈന്‍ വ്യതിയാനങ്ങളോടെ ഈ കാര്‍ വിപണിയിലെത്തിക്കും. രണ്ട് പതിപ്പുകളും വിലയുടെ കാര്യത്തില്‍ കാര്യമായൊരു അകലം കാത്തുസൂക്ഷിക്കുകയും ചെയ്യും.

Nissan Micra

ഇത്തരമൊരു ആലോചന നടക്കുന്നതായി നിസ്സാന്‍ സ്ഥിരീകരിച്ചെങ്കിലും കൃത്യമായ പദ്ധതി രൂപരേഖ ഇനിയും ആയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. വാഹനം വിപണിയിലെത്താന്‍ ഇനിയും രണ്ടുവര്‍ഷമെഹ്കിലും എടുക്കുമെന്ന സൂചനയും നല്‍കുന്നു നിസ്സാന്‍. എന്‍ട്രി ലെവല്‍ സെഡാന്‍ സെഗ്മെന്റിലേക്കു കൂടി നിസ്സാന്‍-റിനോ സഖ്യത്തെ കൊണ്ടുപോകേണ്ടതുണ്ടോ എന്ന നിര്‍ണായകമായ വിഷയത്തിലും തീരുമാനം വരേണ്ടതുണ്ട്.

നിസ്സാന്‍ സണ്ണി സെഡാനിലാണ് ഇതുമുമ്പ് ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. മൈക്ര ഹാച്ച്ബാക്കിലും ഡസ്റ്റര്‍ എസ്‌യുവിയിലുമാണ് പിന്നീടുള്ള സഖ്യ പ്രവര്‍ത്തനങ്ങള്‍.

Most Read Articles

Malayalam
English summary
The Nissan-Renault alliance is developing a compact sedan. A sub-4 meter Micra and Pulse with an added boot.
Story first published: Wednesday, August 28, 2013, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X