നിസ്സാന്‍ സണ്ണി ഓട്ടോമാറ്റിക് 8.46 ലക്ഷത്തിന്

Posted By:

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ നല്ല വാര്‍ത്ത നമ്മെ തേടിയെത്തുന്നു. നിസ്സാന്‍ സണ്ണിയുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു. 8.46 ലക്ഷം രൂപയാണ് ഓട്ടോമാറ്റിക് പതിപ്പിന് വില.

ദില്ലി എക്സ്ഷോറൂം വില 8.49 ലക്ഷം രൂപയും മുംബൈ എക്സ്ഷോറൂം വില 8.86 ലക്ഷം രൂപയുമാണ്. പ്രതീക്ഷിക്കപ്പെട്ടിരുന്ന വിലയിലും താഴെയായി ഓട്ടോമാറ്റിക് സണ്ണിയെ നിര്‍ത്താന്‍ നിസ്സാന് സാധിച്ചിട്ടുണ്ട്. റിനോ സ്കാലയുടെ വിലയുമായി താരതമ്യം ചെയ്ത് പ്രതീക്ഷിച്ചിരുന്ന വിലനിലവാരം കുറെക്കൂടി ഉയര്‍ന്നതായിരുന്നു.

To Follow DriveSpark On Facebook, Click The Like Button
Nissan Sunny

വേരിയന്‍റുകളുടെ മധ്യനിരയിലാണ് സണ്ണി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ നിരയിലെ (എക്സ്എല്‍) മാന്വല്‍ പെട്രോള്‍ പതിപ്പിനെക്കാള്‍ 1.28 ലക്ഷത്തിന്‍റെ വ്യത്യാസം ഓട്ടോമാറ്റിക് പതിപ്പിനുണ്ട്.

എക്സ്എല്‍ സിവിടി പതിപ്പില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെക്കൂടാതെ മറ്റ് ചില സവിശേഷതകള്‍ കൂടി നല്‍കുന്നു. ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോം ഫിനിഷ്, മുന്‍ ഫോഗ് ലാമ്പുകള്‍ എന്നിവയാണവ. മറ്റെല്ലാം സമാനമാണ്.

ഓട്ടോമാറ്റിക് സണ്ണി മികച്ച മൈലേജും നല്‍കുന്നുണ്ട്. ലിറ്ററിന് 18 കിലോമീറ്ററാണ് മൈലേജ്. ഇത് മാന്വല്‍ പതിപ്പിനെക്കാള്‍ 1 കിലോമീറ്റര്‍ കൂടുതലാണെന്നും അറിയുക!

നിസ്സാന്‍ സണ്ണിയുടെ റിനോ പതിപ്പായ സ്കാല ഇതിനകം തന്നെ ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലെത്തിച്ചിട്ടുണ്ട്.

English summary
Nissan has launched an automatic transmission variant for its flagship model Sunny.
Story first published: Thursday, April 18, 2013, 16:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark