പോളാരിസ് എടിവികള്‍ പട്ടാളത്തിലേക്ക്

Posted By:

പോളാരിസിന് ജര്‍മന്‍ പട്ടാളത്തില്‍ നിന്ന് വിളി. എംവി850 എടിവിക്കാണ് ജര്‍മനി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കമ്പനിയുടെ എംവി850 എടിവിക്ക് ജര്‍മന്‍ പട്ടാളം ഇടപെട്ട് നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അതി ദുര്‍ഘടമായ പാതകളില്‍ വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

പോളാരിസ് എടിവികള്‍ ഇതാദ്യമായല്ല പട്ടാളത്തിലെത്തുന്നത്. യുഎസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ പോളാരിസിനെ അവരുടെ മിലിട്ടറികളിലേക്ക് സ്വീകരിച്ചിട്ടുണ്ട്.

Polaris To Manufacture Military ATV

സാധാരണ എംവി850 എടിവിയെക്കാള്‍ വളരെ ഭാരക്കുറവുള്ളതായിരിക്കും ജര്‍മന്‍ പട്ടാളം മോഡിഫൈ ചെയ്‌തെടുത്ത എടിവി. ഏത് പരുക്കന്‍ പാതകളെയും മറികടക്കാവുന്ന വിധത്തില്‍ എന്‍ജിന്‍ സവിശേഷതകളിലും സസ്‌പെന്‍ഷനിലും മറ്റും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Polaris To Manufacture Military ATV

എംവി850യുടെ പ്ലാറ്റ്‌ഫോം നിര്‍മിച്ചത് യുഎസ് ആര്‍മിയുടെ ആവശ്യപ്രകാരമാണ്. പടയാളികളെ അതിദുര്‍ഘടമായ ഇടങ്ങളില്‍ എത്തിക്കുന്നതടക്കമുള്ള പണികള്‍ ഈ എടിവികള്‍ എടുത്തുവരുന്നു.

Polaris To Manufacture Military ATV

എംവി850-യുടെ പിന്‍വശത്തെ റാക്കിന് 272 കിലോഗ്രാം വരെ താങ്ങാന്‍ കഴിയും. 4.5 ലിറ്റര്‍ ഇന്ധനടാങ്കാണ് വാഹനത്തിനുള്ളത്.

Polaris To Manufacture Military ATV

പട്ടാളവണ്ടികളുണ്ടാക്കുന്ന പോളാരിസിന്റെ വിഭാഗമായ പോളാരിസ് ഡിഫന്‍സ് ആണ് ജര്‍മന്‍ പട്ടാള എടിവി നിര്‍മിക്കുക. ലോകത്തെമ്പാടുമുള്ള സൈന്യങ്ങള്‍ തങ്ങളുടെ വാഹനങ്ങളെ ഒരു മികച്ച ആസ്തിയായി കാണുന്നതില്‍ പോളാരിസ് ഡിഫന്‍സ് ജനറല്‍ മാനേജര്‍ റിച്ച് ഹഡ്ഡാഡ് വ്യക്തമാക്കി.

English summary
Polaris Industries, the manufacturers of off road vehicles and ATVs in particular, has announced that it has received a contract from the German Army to build military ATVs.
Story first published: Monday, September 16, 2013, 18:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark