'ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന് പോളാരിസ്

Posted By:

1980ല്‍ ഇറാന്‍ തടങ്കലിലാക്കിയ അമേരിക്കയുടെ 52 നയതന്ത്രപ്രതിനിധികളെ മോചിപ്പിക്കാന്‍ ഹെലിക്കോപ്റ്ററുമെടുത്ത് കുറെ അമേരിക്കന്‍ പട്ടാളക്കാര്‍ പുറപ്പെട്ടു. 'ഓപ്പറേഷന്‍ ഈഗിള്‍ വ്യൂ' എന്ന് പേരിട്ട ഈ പരിപാടി വളരെ നൈസായി പാളുകയുണ്ടായി. ഈ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അമേരിക്ക രൂപീകരിച്ച പ്രത്യേക ദൗത്യസേനയാണ് 'യുനൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ്'. ഇന്ന് 'ഭീകരതയ്‌ക്കെതിരായ യുദ്ധം' എന്നു പേരിട്ട് അമേരിക്ക വിളിക്കുന്ന എല്ലാ ഇടപാടുകളിലും ഈ ദൗത്യസേനയ്ക്ക് നിര്‍ണായക പങ്ക് നിര്‍വഹിക്കാനുണ്ട്. പക്ഷെ, നമ്മുടെ വിഷയം ശരിക്കും ഇതല്ല!

മേല്‍പ്പറഞ്ഞ ഉസ്സോകോം ദൗത്യസേന പോളാരിസ്സിന്റെ പക്കല്‍ നിന്ന് മിലിട്ടറി എടിവികള്‍ വാങ്ങുന്നു. ഇതിനുള്ള കരാര്‍ ഉസ്സോകോം നല്‍കിക്കഴിഞ്ഞതായാണ് അറിയുന്നത്. എംആര്‍സെഡ്ആര്‍ ലൈറ്റ് ടാക്ടിക്കല്‍ എടിവികളാണ് അമേരിക്കയുടെ ഈ പ്രത്യേക ദൗത്യസേന വാങ്ങുന്നത്.

ലൈറ്റ് ടാക്ടിക്കല്‍ എടിവി

ലൈറ്റ് ടാക്ടിക്കല്‍ എടിവി

ലൈറ്റ് ടാക്ടിക്കല്‍ എടിവികളുടെ ഗണത്തില്‍ പെടുന്ന എംആര്‍എക്‌സ്ആര്‍2, എംആര്‍സെഡ്ആര്‍2 എന്നീ വാഹനങ്ങളാണ് ഉസ്സോകോം വാങ്ങുക. ഓഫ് റോഡ് പ്രകടനത്തില്‍ ഉയര്‍ന്ന ശേഷിയുള്ളവയാണ് ഈ വാഹനങ്ങള്‍. വിവിധ ഓഫ്-റോഡ് മോഡുകളില്‍ വാഹനം ഓടിക്കാന്‍ കഴിയും എന്നതും ഒരു മികവാണ്.

Polaris Receives USSOCOM Contract

കരാര്‍ പ്രകാരം, പോളാരിസ് ഈ വാഹനങ്ങള്‍ക്കുള്ള ആക്‌സസറികളും സ്‌പെയര്‍ പാട്‌സുകളും നല്‍കുവാന്‍ ബാധ്യസ്ഥരാണ്. സാങ്കേതിക - പ്രവര്‍ത്തന പരിശീലനങ്ങള്‍ നല്‍കുകയും വേണം.

Polaris Receives USSOCOM Contract

എംആര്‍എക്‌സ്ആര്‍2-വിന് രണ്ട് സീറ്റുകളും എംആര്‍സെഡ്ആര്‍4-ന് നാല് സീറ്റുകളുമാണുള്ളത്.

Polaris Receives USSOCOM Contract

അമേരിക്കയുടെ പ്രത്യേക സേനയ്ക്ക് എടിവികള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നതില്‍ പോളാരിസ് അഭിമാനം കൊള്ളുന്നതായി കമ്പനിയുടെ ഡിഫന്‍സ് വിഭാഗം തലവന്‍ റിച്ച് ഹദ്ദാദ് പറഞ്ഞു. ഓഫ് റോഡ് വാഹനങ്ങളുടെ മേഖലയില്‍ പോളാരിസിന്റെ മേല്‍ക്കൈ എത്രയാണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Polaris has been awarded a contract by the United States Special Operations Command (USSOCOM) to supply MRZR Light Tactical All Terrain Vehicles.
Story first published: Sunday, October 27, 2013, 7:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark