വഞ്ചനാകുറ്റം: പോഷെയ്ക്ക് 30 ലക്ഷം പിഴ

Posted By:

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ പോഷെയ്ക്ക് ഉപഭോക്തൃ കോടതി 30 ലക്ഷം രൂപ പിഴയിട്ടു. ഉപഭോക്താവിനെ വഞ്ചിച്ചു എന്ന കുറ്റത്തിനാണ് പിഴ.

ദില്ലി സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസ്സല്‍ കമ്മീഷനാണ് പോഷെയ്ക്ക് വന്‍ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. 30 ലക്ഷം രൂപയും വഞ്ചിക്കപ്പെട്ടതായി പരാതി നല്‍കിയ നാഗ്ഡദേവ് എന്നയാള്‍ക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

To Follow DriveSpark On Facebook, Click The Like Button
Porsche Cayenne SUV

പോഷെ കായേന്‍ എസ്‍യുവിക്കായി നാഗ്‍രാജ് 2011 ജൂണില്‍ ബുക്ക് ചെയ്തിരുന്നു. വാഹനത്തിന്‍റെ മുഴുവന്‍ വിലയായ 87 ലക്ഷം രൂപ അപ്പോള്‍ തന്നെ അടയ്ക്കുകയും ചെയ്തു. എന്നാല്‍ അ‍‍ജ്ഞാതമായ കാരണങ്ങളാല്‍ പോഷെ ഈ ബുക്കിംഗ് റദ്ദ് ചെയ്യുകയാണുണ്ടായത്. ഇത് സംഭവിച്ചത് 2011 ഒക്ടോബര്‍ മാസത്തിലാണ്.

ഇതിനെതിരെയാണ് നാഗ്‍രാജ് പരാതി നല്‍കിയത്. നാഗ്‍രാജ് പരാതി നല്‍കിയതിനു ശേഷം പോഷെ അദ്ദേഹത്തെ സമീപിച്ചു. മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഒരുക്കമാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട നാഗ്‍രാജ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

വാഹനം വാങ്ങുന്നതിനായി ലോണെടുത്താണ് നാഗ്‍രാജ് തുക പൂര്‍ണമായും അടച്ചത്. ഉത്തരവാദിത്തരഹിതമായി പെരുമാറിയ കമ്പനി നാഗ്‍രാജിന് പലിശയിനത്തില്‍ വന്‍ ബാധ്യത വരുത്തി വെക്കുകയായിരുന്നു.

ലോണിന്‍റെ പലിശ അടയ്ക്കുന്നതിലേക്കായി 14,45,529 രൂപ നാഗ്‍രാജിന് നല്‍കണണെന്നും കൂടാതെ 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് കോടതി ഉത്തരവ്. മൊത്തം 30 ലക്ഷത്തോളം രൂപ പോഷെ അടയ്ക്കണം.

ഇന്ത്യയില്‍ മികച്ച നിലയില്‍ വളരുന്ന ആഡംബര കമ്പനിയാണ് പോഷെ.വില്‍പനയില്‍ അനുകൂലമായ മുന്നേറ്റം കമ്പനി നടത്തുന്നുണ്ട്.

English summary
The German luxury and sports car maker, Porsche has been ordered to pay a fine amounting to nearly INR 30 lakhs by the Delhi State Consumer Disputes Redressal Commission.
Story first published: Tuesday, April 9, 2013, 15:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark