ഡസ്റ്റര്‍ 4 വീല്‍ ഡ്രൈവ് തിരുവനന്തപുരത്ത്! ടെസ്റ്റുന്നു!

Posted By:

കോംപാക്ട് എസ്‍യുവി വിപണിയില്‍ തരംഗമായി മാറിയ റിനോ ഡസ്റ്റര്‍ ഇന്നൊരു ചെറിയ ഭീതിയില്‍ അകപ്പെട്ടിരിക്കുകയാണ്. വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിനും പേറിയെത്തുന്ന ഫോഡ് ഇക്കോസ്പോര്‍ട് എസ്‍യുവി തങ്ങളുടെ തകര്‍പ്പന്‍ മുന്നേറ്റത്തിന് തടസ്സം തീര്‍ക്കുമോ എന്നതാണത്. ഇക്കാര്യത്തില്‍ റിനോ മാത്രമല്ല സന്ദേഹം പ്രകടിപ്പിക്കുന്നത്. മിക്ക ഓട്ടോ നിരൂപകരും ഇക്കോസ്പോര്‍ട് വരവിനെ ആഘോഷിക്കുകയും അത് റിനോ കോംപാക്ട് എസ്‍യുവിയെ ബാധിക്കുമെന്ന് കൊട്ടിഘോഷിക്കയും ചെയ്യുന്നു.

എന്നാല്‍ അത്ര പെട്ടെന്ന് വിട്ടുകൊടുക്കാന്‍ മാത്രം അപകര്‍ഷത്തിലല്ല റിനോ ഇന്നുള്ളത്. ഡസ്റ്റര്‍ എസ്‍യുവി ഇന്ത്യന്‍ തെരുവുകളില്‍ തങ്ങളുടെ സ്ഥാനം അതിവേഗത്തില്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. തികച്ചും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ചതും ഇന്ത്യക്കാരന്‍റെ പോക്കറ്റിനോട് നീതി പുലര്‍ത്തുന്നതുമായ വാഹനമാണ് ഡസ്റ്റര്‍.

Renault Duster

പുതിയ വാര്‍ത്ത, ഡസ്റ്റര്‍ എസ്‍യുവിക്ക് ഒരു ഫോര്‍ വീല്‍ പതിപ്പ് വരുന്നതിനെക്കുറിച്ച് പറയുന്നു. ഇത് കേട്ടയുടനെ ഓട്ടോനിരീക്ഷകരെല്ലാം കൂടി ഇത് ഇക്കോസ്പോര്‍ടിനെ ഉദ്ദേശിച്ചാണ്!, ഇക്കോസ്പോര്‍ട്ടിനെത്തന്നെ ഉദ്ദേശിച്ചാണ്!, ഇക്കോസ്പോര്‍ടിനെ മാത്രം ഉദ്ദേശിച്ചാണ്! എന്ന വിളിച്ചുപറയുന്നു!! എന്തുചെയ്യും?

എന്തായാലും വാഹനത്തിന്‍റെ ടെസ്റ്റിംഗ് ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ഡസ്റ്റര്‍ 4 വീല്‍ ഡ്രൈവ് ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലതാ എമ്പാടും പരന്നുകിടക്കുന്നു!

കോംപാക്ട് എസ്‍യുവി വിപണിയില്‍ മത്സരം വളരുന്നതേയുള്ളൂ. ഭാവിയില്‍ എന്തെല്ലാം സംഭവിക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം.

English summary
Duster is going to make a comeback with all new four wheel drive technology.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark